കെപി സേതുനാഥ്
ഭരണകൂടാധികാരത്തിന്റെ പിന്‍ബലത്തോടെ രാഷ്ട്രീയ ഭൂപടത്തില്‍ അധീശത്വം സ്ഥാപിച്ച ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികതയുടെ അവസാനത്തിന്റെ ആരംഭമായി ഹാത്തരസ് മാറുമോ? നീതിയുക്തമായ സമൂഹത്തെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളിലും, പ്രയോഗങ്ങളിലും വ്യാപൃതരായവരെ സംബന്ധിച്ചിടത്തോളം പ്രസക്തമായ ഈ ചോദ്യം അപ്രതീക്ഷിതമായ കോണുകളില്‍ നിന്നു പോലും ഉയരുന്നതിന്റെ അനുരണനങ്ങളാണ് രാജ്യമാകെ ഇപ്പോള്‍ ദൃശ്യമാവുന്നത്. ഇന്ത്യയിലെ ടെലിവിഷന്‍ മാധ്യമചരിത്രത്തിലെ അവസ്മരണീയമായ ചില നിമിഷങ്ങള്‍ക്ക് ഹാത്തരസ് നിമിത്തമായത് നല്‍കുന്ന സൂചനകള്‍ അതാണ്. ഭാരത് സമാചാര്‍ ന്യൂസ്, എബിപി ന്യൂസ് തുടങ്ങിയ ടെലിവിഷന്‍ ചാനലുകളിലെ രണ്ട് വനിതാ റിപോര്‍ടര്‍മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മാധ്യമപ്രവര്‍ത്തനം ഉത്തര്‍ പ്രദേശില്‍ നിലനില്‍ക്കുന്ന ഭരണകൂട ഹിംസയുടെ നാനാഭാവങ്ങളും കലര്‍പ്പില്ലാതെ വെളിപ്പെടുത്തുന്നതായിരുന്നു. ഹാത്തരസ് സംഭവത്തിലെ നിന്ദ്യമായ നൃശംസത വെളിപ്പെടുത്തുന്ന നിരവധി തെളിവുകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ ലഭ്യമാണ്.
‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്’ എന്ന വിലയിരുത്തലിനെ അനുസ്മരിപ്പിക്കുന്ന മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ചട്ടപ്പടി പ്രതികരണങ്ങളുടെ നിര്‍ജ്ജീവതയെ മറികടക്കാന്‍ സഹായിക്കുന്നു എന്നതാണ് ഭാരത് സമാചാര്‍ ന്യൂസിലെയും, എബിപി ന്യൂസിലെയും വനിത റിപോര്‍ടര്‍മാര്‍ നടത്തിയ പ്രവര്‍ത്തിയുടെ മഹത്വം. എല്ലാം അടച്ചുറപ്പാക്കി ഭദ്രമെന്നു കരുതിയ പൊലീസ് വലയം ഭേദിയ്ക്കുവാന്‍ അവര്‍ പ്രകടിപ്പിച്ച ഊര്‍ജ്ജസ്വലതയുടെ ഒരംശമെങ്കിലും പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ മുഖ്യധാരയിലെ രാഷ്ട്രീയ കക്ഷികള്‍ വിജയിക്കുന്നപക്ഷം ഹാത്തരസ് അവസാനത്തിന്റെ ആരംഭം കുറിയ്ക്കുമെന്ന് പറയാനാവും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.