Kerala

വയനാട്ടില്‍ തിങ്കളാഴ്ച്ച യുഡിഎഫ് ഹര്‍ത്താല്‍

 

കല്‍പ്പറ്റ: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ തിങ്കാളാഴ്ച ഹര്‍ത്താലിന് ആഹ്വനം ചെയ്ത് യുഡിഎഫ്.രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. സങ്കേതത്തോടു ചേര്‍ന്നുള്ള 99.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് എക്കോ സെന്‍സിറ്റീവ് സോണായി (ഇഎസ്ഇസഡ്) കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിക്കുന്നത്.

വയനാട് ജില്ലയിലെ തിരുനെല്ലി, ത്രിശിലേരി, പുല്‍പ്പള്ളി, ഇരുളം, കിടങ്ങനാട്, നൂല്‍പ്പുഴ എന്നി വില്ലേജുകള്‍ ഇഎസ്ഇസഡിന്റെ പരിധിയില്‍ വരും. ഈ മേഖലയിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കരട് വിജ്ഞാപനത്തില്‍ നടപടിയെടുത്തിട്ടില്ല. അതേസമയം, കരട് വിജ്ഞാപനം സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ 60 ദിവസത്തെ സമയം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ വടക്കും തെക്കുമുള്ള ഭാഗത്തെ വന്യജീവി സങ്കേതത്തിന്റെ വിവിധ ദിശകളിലായി 3.4 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിയിലാണ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ അതിര്‍ത്തി കണക്കാക്കുന്നതിനും സോണല്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തുമെന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ കളക്ടര്‍ ചെയര്‍മാനായി മോണിറ്ററിംഗ് സമിതി രൂപീകരിക്കുമെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു.

ഈ മേഖലയില്‍ ഖനനം, പാറ പൊട്ടിക്കല്‍, ക്രഷര്‍ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, വ്യവസായ ശാലകള്‍ സ്ഥാപിക്കുകയും നിലവിലുള്ളവ വിപുലപ്പെടുത്തുകയും ചെയ്യുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്കുണ്ടാകും. ജലവൈദ്യുതി നിലയങ്ങള്‍, അണക്കെട്ട്, സോമില്ലുകള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്കും വിലക്കുണ്ട്. ഹോട്ടലുകളും റിസോര്‍ട്ടുകളും അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളും ചെറിയ തോതില്‍ മാലിന്യമുണ്ടാക്കുന്ന ചെറുകിട വ്യവസായങ്ങളും ഇഎസ് സോണുകള്‍ക്ക് പുറത്ത് നിയന്ത്രണങ്ങള്‍ക്കു വിധേയമായി അനുവദിക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.