Kerala

ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്രമേള അവസാന ഘട്ടത്തിലേക്ക്

 

പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചർലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവലിന്റെ മുന്നോടിയായ” റെട്രോസ്പെക്ടീവ്” ഓൺലൈനായി സെപ്തംബര്‍ നാലാംതിയ്യതി മുതൽതുടങ്ങിയിരുന്നു. പത്തു ദിവസം നീണ്ടുനിൽക്കുന്ന മേള അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. വരുന്ന ശനി, ഞായർ ദിവസങളിൽ, സ്പെറ്റംബർ പന്ത്രണ്ട്, പതിമൂന്ന് തിയ്യതികളിലായി രാവിലെ പത്തുമണി മുതൽ വൈകീട്ട് അഞ്ചുമണി വരെ, മേളയുടെ അവസാനഘട്ടം നടക്കുന്നത്.

ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി തെരഞ്ഞെടുത്ത നാല്പത്തി മൂന്നു മത്സര ചിത്രങ്ങളും മത്സരേതര വിഭാഗത്തിൽ നൂറോളം ചിത്രങ്ങളും പ്രദർശിപ്പിക്കും.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് ഇത്തവണ മേള നടക്കുന്നത്.

www.palakkadinsight എന്ന വെബ്സൈറ്റിൽ മേള ഓൺലൈനായി എല്ലാവർക്കും സൗജന്യമായി കാണാവുന്നതാണ്. പ്രശസ്ത ചലച്ചിത്ര നിരൂപകൻ ഡോക്ടർ സി. എസ് .വെങ്കിടേശ്വൻ, സുപ്രസിദ്ധ ശബ്ദലേഖകൻ ശ്രീ ടി. കൃഷ്ണനുണ്ണി, ശ്രദ്ധേയയായ ചലച്ചിത്ര സംവിധായിക ഡോക്ടർ ആശാ ആച്ചി ജോസഫ് എന്നിവരടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും നല്ല ചിത്രത്തിന് അമ്പത്തിനായിരം രൂപയും, പ്രശസ്ത ശില്പി ശ്രി. വി. കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്ന ഗോൾഡൻ സ്ക്രീൻ അവാർഡും, മറ്റു അഞ്ചു പേർക്ക് അയ്യായിരം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന റണ്ണർഅപ്പ് അവാർഡുകളും സമ്മാനിക്കും.

ഓരോ മത്സരചിത്രം കഴിയുമ്പോഴും ഡെലിഗേറ്റുകൾക്കു ഓൺലൈനിൽ തന്നെ ചലച്ചിത്രകാരന്മാരുമായി ആശയ വിനിമയം നടത്താനും അവസരം ഒരുക്കിയിട്ടുണ്ട്. മേളയിലുടനീളം നിരവധി ചലച്ചിത്രപ്രതിഭകൾപങ്കെടുക്കും. കെ. ആർ. ചെത്തല്ലൂർ, കെ. വി. വിൻസെന്റ്, സി. കെ. രാമകൃഷ്ണൻ, മാണിക്കോത്ത് മാധവ ദേവ്, മേതിൽ കോമളൻ കുട്ടി എന്നിവരാണ് മേളയ്ക്ക് നേതൃത്വം നൽകുന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.