Saudi Arabia

ഹജ് കര്‍മ്മം: അടുത്ത വര്‍ഷം കൂടുതല്‍ നിയന്ത്രണം

 

ജിദ്ദ :കോവിഡ് പശ്ചാത്തലത്തില്‍ 2021 ലെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 18 വയസ് പൂര്‍ത്തിയായവര്‍ക്കും 65 വയസിനു താഴെയുള്ളവര്‍ക്കും മാത്രമേ അപേക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.കോവിഡ് പശ്ചാത്തലത്തിലാണ് കമ്മിറ്റിയുടെ കര്‍ശന നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും നടപ്പിലാകുന്നത്. അപേക്ഷകര്‍ക്ക് 2020 നവംബര്‍ 7 ന് 18 വയസ് പൂര്‍ത്തിയായിരിക്കണം.

എന്‍ ആര്‍ ഐ അപേക്ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ല. തിരഞ്ഞെടുക്കുന്ന ഹാജിമാരുടെ ഒന്നാംഘട്ട ഗഡു സംഖ്യ 1,50,000 രൂപ ആയിരിക്കും. കോവിഡ് സാഹചര്യത്തില്‍ യാത്രാചെലവ് കൂടാന്‍ സാധ്യതയുണ്ട്. രണ്ട് ഘട്ടമായാണ് ഹജ്ജ് അപേക്ഷകളില്‍ നടപടി ഉണ്ടാവുക. ആദ്യഘട്ടത്തില്‍ അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. നിലവില്‍, കേന്ദ്ര, കേരള ഹജ്ജ് കമ്മിറ്റികളുടെ വെബ്‌സൈറ്റുകളില്‍ അപേക്ഷിക്കുവാന്‍ സൗകര്യമുണ്ട്. ഡിസംബര്‍ വരെ അപേക്ഷിക്കാം.

ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും നറുക്കെടുപ്പ് നടത്തും. തുടര്‍ന്ന് തിരഞ്ഞെടുക്കപെട്ട അപേക്ഷകര്‍ നല്‍കിയ അപേക്ഷ, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, അഡ്വാന്‍സ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് രണ്ടാംഘട്ടത്തില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

2022 ജനുവരി 10 വരെ കാലാവധി ഉള്ളതും, 2020 ഡിസംബര്‍ 10 നുള്ളില്‍ ഇഷ്യൂ ചെയ്തതുമായ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് അപേക്ഷകന്റെ കൈവശം ഉണ്ടായിരിക്കണം. മാത്രമല്ല, ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെയും ഹജ്ജ് ചെയ്യാത്തവര്‍ക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂവെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.