തിരുവനന്തപുരം: ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ പ്രാവീണ്യവും നൂതനാശയങ്ങളും കൈമുതലായുള്ളവര്‍ക്ക് അവ പ്രകാശിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ അവതരിപ്പിക്കുന്ന Hac’KP 2020 ഹാക്കത്തോണ്‍ രജിസ്‌ട്രേഷന്‍ നീട്ടി. ജൂലൈ 26 വരെ ആശയങ്ങള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം.
എഞ്ചിനീയറിംഗ്, ടെക്‌നോളജി രംഗത്ത് ഉത്സാഹികളായ ഡെവലപ്പര്‍മാരുടെ വൈവിധ്യമാര്‍ന്ന ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനും വികസിപ്പിക്കാനും പ്രോത്സാഹനം നല്‍കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഭാവിയിലെ സ്മാര്‍ട്ട് പൊലീസിംഗിന് പരിഹാരങ്ങള്‍ സൃഷ്ടിച്ച് പോലീസിനെ സജ്ജമാക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്നതാണ് Hac’KP യുടെ തീം.
പരിമിതമായ സമയപരിധിക്കുള്ളില്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുക, അവ പരീക്ഷിക്കുക എന്നിവയാണ് മത്സരം ലക്ഷ്യമിടുന്നത്. മികച്ച ആശയങ്ങള്‍ക്ക് ഒന്നാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 5 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 2.5ലക്ഷം രൂപയും, മൂന്നാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 1 ലക്ഷം രൂപയുമാണ് സമ്മാനം. വിശദ വിവരങ്ങള്‍ Hackp website
ല്‍ ലഭ്യമാണ് https://hackp.kerala.gov.in/
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.