Kerala

ഗുരുവായൂര്‍ ദേവസ്വവും ജില്ലാ ഭരണകൂടവും തമ്മില്‍ തര്‍ക്കം; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

 

കോവിഡ് വ്യാപനത്തിന്റെ പേരില്‍ ജില്ലാ ഭരണകൂടവും ഗുരുവായൂര്‍ ദേവസ്വവും തമ്മില്‍ ഉടലെടുത്ത തര്‍ക്കം ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചു .ദൈനംദിന ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ പ്രക്ഷോഭം ആരംഭിക്കാനാണ് ജനങ്ങളുടെ തീരുമാനം .ഇത് സംബന്ധിച്ച് റസിഡന്‍സ് അസോസിയേഷനുകള്‍ ,വ്യാപാരികള്‍ ,ലോഡ്ജ് ഉടമകള്‍ എന്നിവരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കാനാണ് തീരുമാനം .

കഴിഞ്ഞ 10 മാസമായി സാമ്പത്തികമായും മാനസികമായും തകര്‍ന്ന ജനവിഭാഗത്തെ കൂടുതല്‍ കഷ്ടതയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ കണ്ടെയ്‌മെന്റ് സോണ്‍ പ്രഖ്യാപനം . ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം ഗുരുവായൂര്‍ ക്ഷേത്രത്തെ മാത്രമല്ല സാധാര ജന വിഭാഗത്തേയും ബാധിച്ചു .കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇവിടുത്തെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി പാടേ തകര്‍ന്നിരുന്നു .എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇതിന് ചെറിയ മാറ്റം വരികയും ഗുരുവായൂരിന്റെ സാമൂഹിക സാമ്പത്തികാവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ച് വന്നു കൊണ്ടിരിക്കുകയുമായിരുന്നു .എന്നാല്‍ പെട്ടെന്നുള്ള കണ്ടെയ്‌മെന്റ് സോണ്‍ പ്രഖ്യാപനം ജനജീവിതത്തെ കാര്യമായി തന്നെ ബാധിച്ചു.

ഗുരുവായൂരെത്തുന്ന തീര്‍ത്ഥാടകരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനേകായിരങ്ങളുണ്ട് .അവരുടെ കണ്ണീര് കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും തയ്യാറാകാത്തതിന്റെ പശ്ചാത്തലത്തില്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കാനാണ് തീരുമാനം .

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത് .ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു .എന്നാല്‍ നിരവധി ജീവനക്കാര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിഎംഒയും ജില്ലാ ഭരണകൂടവും സംഭവത്തില്‍ ഇടപെടുകയും ദേവസ്വത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു .ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടവും ദേവസ്വം ചെയര്‍മാനും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉടലെടുത്തതായാണ് പുറത്ത് കേള്‍ക്കുന്നത് .ഇതാണ് ക്ഷേത്ര പരിസരം കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു .കോവിഡ് ബാധിതരായ ജീവനക്കാര്‍ കണ്ടെയ്‌മെന്റ് സോണിന് പുറത്താണ് താമസിക്കുന്നതെന്നിരിക്കെ എന്തിന് ഇവിടം കണ്ടെയ്‌മെന്റ് സോണാക്കി എന്നതാണ് പ്രധാന ചോദ്യം .ചെറുതും വലുതുമായി നൂറ് കണക്കിന് വ്യാപാരശാലകളാണ് പ്രവര്‍ത്തിക്കുന്നത് .ഇവരെ ആശ്രയിച്ച് പതിനായിരകണക്കിന് ആളുകളാണ് നിത്യവൃത്തി തേടുന്നത് .ജില്ലാ ഭരണകൂടത്തിന്റേയും ദേവസ്വം ചെയര്‍മാന്റേയും കടുംപിടുത്തം തകര്‍ത്തത് സാധാരണ ജനങ്ങളുടെ ജീവിതത്തെയാണ് .കോവിഡ് മാനദണ്ഡങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കെ ഏത് മാനദണ്ഡമാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലെന്ന് വിശദീകരിക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട് .തിങ്കളാഴ്ച ഇത് സംബന്ധിച്ച് പ്രാരംഭ യോഗം ചേരാനും പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാനുമാണ് തീരുമാനം

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.