പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി (75) ഗുരുജ്യോതിയില്‍ ലയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.19 ന് വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കു പുറമെ മെനിഞ്ചൈറ്റിസ്, പാര്‍ക്കിന്‍സണ്‍സ്, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു. ഫെബ്രുവരി 24 നാണ് സ്വാമിയെ ശ്രീഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ആശ്രമം വളപ്പില്‍ നടക്കും. രാവിലെ 10 മണിമുതല്‍ പൊതുദര്‍ശനം നടക്കും.
1946 ല്‍ കണ്ണൂര്‍ കണ്ണപുരം തൈവിളപ്പില്‍ കെ.പി.രാമന്റേയും കെ.വി.പാറു അമ്മയുടേയും രണ്ടാമത്തെ പുത്രനായി സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി (പൂര്‍വ്വാശ്രമത്തിലെ നാമം ബാലകൃഷ്ണന്‍ റ്റി.വി. ) ജനിച്ചു. ചെറുകുന്നം ഗവ.ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം എയര്‍ഫോഴ്‌സില്‍ ജോലിയില്‍ പ്രവേശിച്ചു. 17 വര്‍ഷത്തെ സേവനത്തിനു ശേഷം എയര്‍ഫോഴ്‌സില്‍ നിന്ന് വിരമിച്ചു.
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍. റ്റി.വി., സാവിത്രി റ്റി.വി., ലക്ഷ്മണന്‍ റ്റി.വി., ചന്ദ്രമതി റ്റി.വി., കരുണാകരന്‍ റ്റി.വി., രാജന്‍ റ്റി.വി പൂര്‍വ്വാശ്രമത്തില്‍ യശോദ സഹധര്‍മ്മിണിയാണ്, മക്കള്‍. ബി.ഉമ, ബി.അരവിന്ദ്, മരുമകന്‍ ഷെറിന്‍ ചോമ്പാല. ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശ സഭയിലെ സന്യാസിനി ജനനി നന്മപ്രിയ ജ്ഞാനതപസ്വിനി സഹോദരി പുത്രിയാണ്.
1999ജൂലൈ 16 ന് സന്യാസദീക്ഷ സ്വീകരിച്ച് ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശസഭയില്‍ അംഗമായി. ആശ്രമത്തിന്റെ ഇന്നത്തെ പുരോഗതിയ്ക്ക് പിന്നില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. ആശ്രമത്തില്‍ ആദ്യമായി ഒരു വാഹനം വാങ്ങിയത് കെ.എസ്. ആര്‍.റ്റി.സി ബസ്സാണ്. അത് വാങ്ങുന്നതിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് സ്വാമി. ഈ ബസിലാണ് ഗുരു പിന്നീട് കേരളത്തിനകത്തും പുറത്തും ദീര്‍ഘകാലം തീര്‍ത്ഥയാത്ര നടത്തിയിട്ടുള്ളത്.
ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ച് (2003-2004), ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച്,(2004-2012) എന്നിവിടങ്ങളില്‍ ആശ്രമം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആശ്രമം വെഹിക്കിള്‍ വിഭാഗത്തിന്റെ ചുമതലയിലും ആശ്രമം ട്രഷററായും, ഡയറക്ടര്‍ ആയും നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ സ്വാമി കാഴ്ചവെച്ചു. നിലവില്‍ 2013 മുതല്‍ ശാന്തിഗിരി ആശ്രമം വൈസ്പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.