റിയാദ്: ഖത്തറുമായി മൂന്നര വര്‍ഷത്തോളം നീണ്ടു നിന്ന ഭിന്നതകള്‍ക്ക് അവസാനമായി. ഖത്തറിന്‍മേലുള്ള ഉപരോധം നീക്കി അല്‍ രാജ്യങ്ങള്‍. ഇതുമായി സംബന്ധിച്ച കരാറില്‍ മുഴുവന്‍ ജിസിസി രാജ്യങ്ങളും ഒപ്പുവച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജെറാദ് കുഷ്‌നറുടെ സാനിധ്യത്തിലാണ് ജിസിസി രാജ്യങ്ങള്‍ ഐക്യപ്രഖ്യാപനം നടത്തിയത്.
ഇതോടെ ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം അവസാനിപ്പിച്ചു. ജിസിസിക്ക് പുറത്തുള്ള ഈജിപ്തും വ്യോമ ഉപരോധം നീക്കി. കര വ്യോമ ജലപാതകള്‍ തുറന്നെങ്കിലും കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സര്‍വീസുകള്‍ പെട്ടെന്ന് ആരംഭിച്ചേക്കില്ല. അതേസമയം മറ്റ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കായി ഖത്തര്‍ എയര്‍വേസിന് ഇന്ന് മുതല്‍ തന്നെ സൗദിയുടെ വ്യോമപാത ഉപയോഗിക്കാം.
നിലവില്‍ എയര്‍ ബബിള്‍ ധാരണയനുസരിച്ചുള്ള സര്‍വീസുകള്‍ മാത്രമാണ് ഈ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. ഈ രാജ്യങ്ങളുടെ വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തി. ആവശ്യമെങ്കില്‍ വിവിധ നിയന്ത്രണങ്ങളോടെ മാത്രം സര്‍വീസുകള്‍ പുനസ്ഥാപിച്ചേക്കാം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.