ന്യൂഡല്‍ഹി: രാജ്യത്ത് ജി.എസ്.ടി വരുമാന ഇനത്തില്‍ 1,15,174 കോടി രൂപ സമാഹരിച്ചു. ഇതില്‍ 21,365 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും, 27,804 കോടി രൂപ സംസ്ഥാന ജി എസ് ടി യും, 57,426 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ് ( ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 27,050 കോടി രൂപ ഉള്‍പ്പെടെ). സെസ്സ് ഇനത്തില്‍ ലഭിച്ചത് 8,579 കോടി രൂപയാണ് (ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 971 കോടി രൂപ ഉള്‍പ്പെടെ). ഡിസംബര്‍ മാസത്തിലെ, ഫയല്‍ ചെയ്യപ്പെട്ട ഏടഠഞ3ആ റിട്ടേണുകളുടെ എണ്ണം 87 ലക്ഷം (ഡിസംബര്‍ 31 വരെ) ആണ്.
റെഗുലര്‍ സെറ്റില്‍മെന്റ് ശേഷം, 2020 ഡിസംബറില്‍ കേന്ദ്ര ചരക്ക് സേവന നികുതി ഇനത്തില്‍ 44,641 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി ഇനത്തില്‍ 45,485 കോടിരൂപയും ഗവണ്‍മെന്റിന് വരുമാനമായി ലഭിച്ചു.ജി.എസ്.ടി വരുമാനത്തില്‍ സമീപകാലത്തുണ്ടായ പുനരുജ്ജീവന പ്രവണതയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍,12% അധികം വരുമാനം ആണ് ഈ ഡിസംബറില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്, ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇനത്തില്‍ 27% വും, ആഭ്യന്തര ഇടപാടുകളില്‍ 8% വും അധികം വരുമാനം ഉണ്ടായി.
ജി.എസ്.ടി നടപ്പാക്കിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തുകയാണ് 2020 ഡിസംബറില്‍ സമാഹരിക്കാനായത്. ജി.എസ്.ടി വരുമാനം ഇത് ആദ്യമായി 1.15 ലക്ഷം കോടി രൂപ കവിഞ്ഞു. 2020 ഏപ്രിലിലെ 1,13,866 കോടി രൂപയാണ് ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന തുക. കഴിഞ്ഞ 21 മാസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വരുമാന തുകയാണിത്. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടി രൂപ കവിയുന്നത്
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.