Kerala

ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം; ലൈഫില്‍ പെടാത്തവര്‍ക്ക് അര്‍ഹത

 

തിരുവനന്തപുരം: ദുര്‍ബ്ബല/താഴ്ന്ന വരുമാന വിഭാഗത്തില്‍പ്പെട്ട സ്വന്തമായി 2/3 സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവര്‍ക്ക് നാല് ലക്ഷം രൂപ ചെലവില്‍ ഭവനം നിര്‍മ്മിക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. സന്നദ്ധ സംഘടനകള്‍/എന്‍.ജി.ഒകള്‍എന്നിവരുടെ സഹകരണത്തോടെ രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡിയോടെയും ഒരു ലക്ഷം രൂപ സ്‌പോണ്‍സര്‍ വിഹിതവും ഒരു ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവുമടങ്ങുന്ന നാല് ലക്ഷം രൂപയാണ് ലഭിക്കുക.

നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ 15-ന് മുന്‍പ് ലഭ്യമാക്കണം. ലൈഫ് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്കും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവര്‍ക്കുമായിരിക്കും അര്‍ഹത. ലൈഫ് മിഷനില്‍ വീട് അനുവദിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്തില്‍ നിന്നും വാങ്ങി രേഖകളോടൊപ്പം സമര്‍പ്പിക്കണം.

പദ്ധതിക്കായി സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍/ സന്നദ്ധ സംഘടനകള്‍ 15 നു മുന്‍പ് ബോര്‍ഡിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. മുന്‍പ് സന്നദ്ധത അറിയിച്ചവര്‍ ഒരിക്കല്‍ കൂടി അപേക്ഷയും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. ഫോറങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കും അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് www.kshb.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 9495718903, 9846380133.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.