വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണ്‍ള്‍ഡ് ട്രംപിനെ പരിഹസിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്. മുന്‍പ് ഗ്രേറ്റയ്‌ക്കെതിരെ ട്രംപ് ട്വീറ്റ് ചെയ്ത വാക്കുകള്‍ തന്നെ ആയുധമാക്കിയായിരുന്നു ഗ്രേറ്റയുടെ പരിഹാസ ട്വീറ്റ്.
“എന്ത് പരിഹാസ്യം, ട്രംപ് താങ്കള്‍ ഉറപ്പായും താങ്കളുടെ ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് ഒരു ഉറ്റ സുഹൃത്തുമായി പോയി ഒരു നല്ല സിനിമ കാണൂ..!ചില്‍ ഡൊണാള്‍ഡ്, ചില്‍” – ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചു.
11 മാസങ്ങള്‍ക്ക് മുന്‍പാണ് ഗ്രേറ്റ് തന്‍ബര്‍ഗിനെ കളിയാക്കിക്കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തത്. ടീനേജ് കാലാവസ്ഥാ പ്രവര്‍ത്തകയായി ടൈം മാഗസിന്‍ ഗ്രേറ്റയെ തെരഞ്ഞെടുത്തിതിന് പിന്നാലെയായിരുന്നു വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയത്.
‘എന്ത് പരിഹാസ്യം, ഗ്രേറ്റ നിങ്ങള്‍ ഉറപ്പായും ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് ഒരു ഉറ്റ സുഹൃത്തുമായി പോയി ഒരു നല്ല സിനിമ കാണൂ..! ചില്‍ ഗ്രേറ്റ, ചില്‍’ എന്നായിരുന്നു 2019 ഡിസംബര്‍ 19 ന് ട്രംപ് ട്വീറ്റ് ചെയ്തത്.
ട്രംപ് തന്നെ കളിയാക്കിയ അതേ വാക്കുകള്‍ ട്രംപിനെ കുറിച്ചാക്കി മാറ്റിയാണ് ഗ്രേറ്റ ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്. ഗ്രേറ്റയുടെ ഈ ട്വീറ്റ് സമൂഹ മാധ്യങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.