Gulf

അക്കാഫിന്റെ ഗ്രേറ്റ് ഇന്ത്യ റണ്‍ ഞായറാഴ്ച ദുബായിയല്‍

ദുബായ് മംസാര്‍ പാര്‍ക്കിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യ റണ്ണില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്

ദുബായ്  : കോളേജ് അല്മനിി ഫോറത്തിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ഇന്ത്യ റണ്‍ മാര്‍ച്ച് 27 ഞായറാഴ്ച നടക്കും. ദുബായ് മംമസാര്‍ പാര്‍ക്ക് റോഡില്‍ രാവിലെ 6.30 ന് യുഎഇയിലെ ഇന്ത്യന്‍ വൈസ് കോണ്‍സല്‍ ഉത്തംചന്ദ് ഫ്‌ളാഗ് ഓഫ് ചെയ്യും.

എംബസി ഉദ്യോഗസ്ഥര്‍ കോണ്‍സല്‍ ജനറല്‍ ഡോ അമന്‍പുരിയുടെ നേതൃത്വത്തില്‍ ഇതില്‍ പങ്കെടുക്കും. കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പടെ പതിനായിരത്തോളം പേര്‍ പങ്കെടുക്കും എന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

ദുബായ് പോലീസ്, ആര്‍ടിഎ, ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്.

പോലീസ്, ഹാര്‍ഡ്‌ലി ഡേവിസ്ണ്‍, സൈക്കിള്‍ റൈഡേഴ്‌സ്, ജീപ്പ് ഓണേഴ്‌സ് എന്നിവരുടെ കൂട്ടായ്മകള്‍ അവതരിപ്പിക്കുന്ന വാഹന അഭ്യാസ പ്രകടനങ്ങളും ഇതിനൊപ്പം ഉണ്ടാകും.

കേരളത്തിലെ നൂറില്‍ അധികം കോളേജ് അല്മനികളുടെ കൂട്ടായ്മയാണ് അക്കാഫ്. കോവിഡ് മൂലം നടത്താതിരുന്ന പരിപാടിയാണ് ഇക്കുറി രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നടത്തുന്നത്.

ക്കാഫ് പ്രസിഡന്റ് പോള്‍ ടി ജോസഫ് സെക്രട്ടറി എ എസ് ദീപു, ട്രഷറര്‍ നൗഷാദ് മുഹമദ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹന്‍, ഗ്രേറ്റ് ഇന്ത്യന്‍ റണ് ജനറല്‍ കണ്‍വീനര്‍ മുഹമദ് റഫീഖ്. ജോയിന്റ് കണ്‍വീനര്‍ സുരേഷ് നമ്പലോട്, സുമ നയാര്‍, സിപി ജലീല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഹം ഷൈന്‍ ചന്ദ്രസേനന്‍ മീഡിയകണ്‍വീനര്‍ എംവി ചന്ദ്രന്‍ അക്കാഫ് ബ്രാന്‍ഡ് അംബാസഡര്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ വിഘ്‌നേഷ് വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി ആസുത്രണം ചെയ്തിരിക്കുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.