Kerala

ശ്രീനാരായണ സർവ്വകലാശാലയുടെ പേരിൽ സർക്കാർ മതധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ

 

തൃശൂർ: ശ്രീനാരായണ ഗുരു സർവകലാശാല വിസിയായി ജിഹാദിയെ നിയമച്ചതിലൂടെ മത ധ്രുവീകരണത്തിന് സർക്കാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ പാലക്കാട്, കോഴിക്കോട് മേഖലകളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ സർവ്വകലാശാലയുടെ പേരിൽ സർക്കാർ വർഗീയ കാർഡ് ഇറക്കുകയാണ്. യു.ജി.സിയുടെ പ്രാഥമിക യോഗ്യതപോലുമില്ലാത്തയാളെയാണ് ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗുരുദേവ തത്വദർശനം അങ്ങാടി മരുന്നാണോ പച്ചമരുന്നാണോ എന്ന് തിരിച്ചറിയാനാകാത്ത ആളാണ് ജലീലിന്റെ നോമിനി.

സ്വർണകള്ളക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് കൂടുതൽ തെളിഞ്ഞുവെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ മാരത്തോൺ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണ്. ദൈവത്തിന്റെ നാട് കളളക്കടത്തുകാരുടെയും മാഫിയ സംഘങ്ങളുടെയും നാടായെന്നും സൂത്രധാരൻ പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് നിയന്ത്രണ കാര്യത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. നീചശക്തികളെ സംരക്ഷിക്കുന്നവരായി സർക്കാർ മാറി. പിണറായി എന്തു പറയുന്നുവോ അതിനനുസരിച്ച് തുള്ളുകയാണ് പ്രതിപക്ഷം. ഗോഡ്‌സ് ഓൺ കൺട്രി ഇന്ന് സ്മഗ്ലേഴ്‌സ് ഓൺ കൺട്രിയായി മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വപ്‌ന സുരേഷ് അടക്കം സ്വർണ കള്ളക്കടത്ത് കേസ് പ്രതികൾക്ക് നിരന്തരം ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും സർക്കാരിൽ നിന്നാണ് ലഭിച്ചത് . മന്ത്രിമാരും സംശയത്തിന്റെ നിഴലിലാണ്. പ്രതിഛായ മാറിയ സർക്കാരിന് തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണ്. വോട്ടർ പട്ടികയിൽ തിരിമറി നടത്തി തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. വടക്കൻ കേരളത്തിൽ സി.പി.എം നടപ്പിലാക്കിയിരുന്ന കള്ളവോട്ട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി മാറ്റി. ലക്ഷക്കണക്കിന് പാരലൽ കോളേജ് വിദ്യാർത്ഥികളുടെ ഭാവി സർക്കാർ ഇല്ലാതാക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

തൃശ്ശൂരിൽ നടന്ന ബിജെപി പാലക്കാട് മേഖലായോഗത്തിൽ കേന്ദ്ര സഹ മന്ത്രി വി.മുരളീധരൻ ദീപം തെളിയിച്ചു. മേഖല പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറിമാരായ എം.ടി.രമേശ്, പി.സുധീർ, വൈസ് പ്രസിഡന്റ് എം.എസ്.സമ്പൂർണ്ണ, വക്താക്കളായ അഡ്വ.ബി.ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നിവേദിത, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. കെ. അനീഷ് കുമാർ സ്വാഗതം പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.