Kerala

ജയിലുകളിൽ ക്വാറന്റയിന്‍ സൗകര്യമില്ലെങ്കിൽ സർക്കാർ സ്ഥലങ്ങൾ ഉപയോഗിക്കണം: മനുഷ്യാവകാശ കമ്മീഷൻ

 

തിരുവനന്തപുരം:  തടവുകാരെ  ക്വാറന്റയിനിൽ പാർപ്പിക്കാൻ  സൗകര്യമില്ലാത്ത  ജയിലുകളിൽ  ഇതര സർക്കാർ സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ ഇതിനായി  പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

പരോൾ അനുവദിക്കാനും നീട്ടി നൽകാനും സ്ഥിതിഗതികൾ വിലയിരുത്തി കാലതാമസം കൂടാതെ ഉചിതമായ ഉത്തരവുകൾ പാസാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ്  ആന്റണി ഡൊമിനിക് ജയിൽ ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി. കോവിഡ് വൈറസ് ജയിലുകളിൽ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ തടവുകാർ ഉന്നയിക്കുന്ന ആശങ്ക കമ്മീഷൻ  ഗൗരവമായെടുക്കുന്നതായി ഉത്തരവിൽ പറഞ്ഞു.

ജയിൽ അന്തേവാസികൾക്കിടയിൽ സാമൂഹിക അകലം ഉറപ്പാക്കണം. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ആകെ പാർപ്പിക്കേണ്ട  അന്തേവാസികളെക്കാൾ വളരെ കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടുണ്ടെന്ന്  കമ്മീഷൻ വിലയിരുത്തി. ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കാര്യക്ഷമതയോടെ നടപ്പിലാക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടു. തടവുകാരുമായി സമ്പർക്കം പുലർത്തുന്ന ജയിൽ ജീവനക്കാരുടെ സുരക്ഷക്ക്  അതീവ പ്രാധാന്യമുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

ജയിലുകളിൽ രോഗ വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ  പൂജപ്പുര സെൻട്രൽ ജയിൽ, നെട്ടുകാൽത്തേരി തുറന്ന ജയിൽ എന്നിവിടങ്ങളിലെ ചില അന്തേവാസികൾ നൽകിയ പരാതിയിലാണ് നടപടി.  ജയിൽ വിഭാഗം ഡയറക്ടർ ജനറലിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 60 ദിവസത്തെ പ്രത്യേക സാധാരണ അവധി അനുവദിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. കേരള ഹൈക്കോടതി പാസാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് റിമാന്റ് ചെയ്യപ്പെട്ടവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ക്വാറന്റയിൻ സൗകര്യം ജയിലുകളിൽ പരിമിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിലുകളിൽ വൈറസ് വ്യാപിക്കാതിരിക്കാൻ എല്ലാ മുൻകരുതലും എടുത്തിട്ടുള്ളതായി ജയിൽ മേധാവി അറിയിച്ചു.

നിലവിൽ ജയിലുകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മാധ്യമ റിപ്പോർട്ടുകളിൽ നിന്നും മനസിലാക്കുന്നതായി ജസ്റ്റിസ് ആന്റണി ഡൊമിനിക് ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് ആദ്യമായി ഒരു തടവുകാരൻ ജയിലിൽ മരിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ   17 വരെ 470 പേർക്ക് രോഗം സ്ഥിതീകരിച്ചു. ഈ സാഹചര്യത്തിൽ  ആശങ്ക ഗൗരവമായി കാണണമെന്ന്  കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.