എഴുപത്തിയെട്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന്‍ ചാഡ്വിക് ബോസ്മാനെ തിരഞ്ഞെടുത്തു. മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഐ ഡോണ്ട് കെയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്ക് സ്വന്തമാക്കി. ടെലിവിഷന്‍ വിഭാഗത്തില്‍ ദി ക്രൗണ്‍ നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച സീരീസ്, മികച്ച നടി, മികച്ച നടന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്.
പുരസ്‌കാരങ്ങള്‍
മികച്ച ചിത്രം (ഡ്രാമ)- നൊമാദ്ലാന്‍ഡ്
മികച്ച ചിത്രം (മ്യൂസിക്കല്‍/ കോമഡി)- ബൊരാത് സബ്സീക്വന്റ് മൂവീ ഫിലിം
മികച്ച നടന്‍ (ഡ്രാമ)- ചാഡ്വിക് ബോസ്മാന്‍ (മരണാനന്തര പുരസ്‌കാരം, ചിത്രം- മാ റൈനീസ് ബ്ലാക്ക് ബോട്ടം)
മികച്ച നടി (ഡ്രാമ)- ആഡ്രാ ഡേ ( ദി യൂണൈറ്റഡ് സ്റ്റേറ്റസ് വേഴ്സസ് ബില്ലി ഹോളിഡേ
മികച്ച നടി (മ്യൂസിക്കല്‍/ കോമഡി വിഭാഗം)- റോസ്മുണ്ട് പൈക്ക് (ഐ കെയര്‍ എ ലോട്ട്)
മികച്ച നടന്‍ മ്യൂസിക്കല്‍/ കോമഡി വിഭാഗം)- സാച്ച ബാറോണ്‍ കൊഹന്‍ (ബാരാത് സബ്സീക്വന്റ് മൂവീ ഫിലിം)
മികച്ച സംവിധായകന്‍- ചോലെ സാവോ (നൊമാദ്ലാന്‍ഡ്)
മികച്ച സഹനടി- ജോടി ഫോസ്റ്റര്‍ (ദ മൗറീഷ്യന്‍)
മികച്ച സഹനടന്‍- ഡാനിയേല്‍ കലുയ്യ (ജൂഡാസ് ആന്റ ദ ബ്ലാക്ക് മിശിഹ)
മികച്ച തിരക്കഥകൃത്ത്- ആരോണ്‍ സോര്‍ക്കിന്‍ (ദ ട്രയല്‍ ഓഫ് ദി ഷിക്കാഗോ)
മികച്ച വിദേശ ചിത്രം- മിനാരി (അമേരിക്ക)
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- സോള്‍
മികച്ച ഓറിജിനല്‍ സ്‌കോര്‍-സോള്‍
മികച്ച ഓറിജിനല്‍ സോങ്- സീന്‍ (ദ ലൈഫ് അഹെഡ്)
മികച്ച ടെലിവിഷന്‍ സീരീസ് (ഡ്രാമ)- ദി ക്രൗണ്‍
മികച്ച നടി (ഡ്രാമ)- എമ്മ കോറിന്‍ (ദി ക്രൗണ്‍)
മികച്ച നടന്‍ (ഡ്രാമ)- ജോഷ്വാ കോണര്‍ (ദി ക്രൗണ്‍)
മികച്ച സഹനടി (ഡ്രാമ)- ഗില്ലന്‍ ആന്‍ഡേഴ്സണ്‍ (ദി ക്രൗണ്‍)
മികച്ച സഹനടന്‍ (ഡ്രാമ)- ജോണ്‍ ബൊയേഗ (സ്മോള്‍ ആക്സ്)
മികച്ച ടെലിവിഷന്‍ സീരീസ് (മ്യൂസിക്കല്‍/കോമഡി)- ഷിറ്റ്സ് ക്രീക്ക്
മികച്ച നടി (മ്യൂസിക്കല്‍/ കോമഡി)- കാതറിന്‍ ഓഹാര (ഷിറ്റ്സ് ക്രീക്ക്)
മികച്ച നടന്‍ (മ്യൂസിക്കല്‍/ കോമഡി)- ജാസണ്‍ സുഡെകിസ് (ടെഡ് ലാസ്സോ)
മികച്ച ലിമിറ്റഡ് സീരീസ്- ദി ക്യൂന്‍സ് ഗാംബിറ്റ്
മികച്ച നടി (ലിമിറ്റഡ് സീരീസ്)- അന്‍യാ ടെയ്ലര്‍ ഡോയ് ( ക്യൂന്‍സ് ഗാംബിറ്റ്)
മികച്ച നടന്‍ (ലിമിറ്റഡ് സീരീസ്)- മാര്‍ക്ക് റഫല്ലോ- ഐ നോ ദിസ് ഈസ് മച്ച് ട്രൂ
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.