സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കെ.ടി.റമീസും അറസ്റ്റിലായി. ഇവരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടാൻ നടപടികള്‍ തുടങ്ങി. ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു.
അതേസമയം, സ്വര്‍ണക്കടത്തില്‍, യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിന്റെ സാമ്പത്തിക സ്രോതസുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസിന്റെ അന്വേഷണം. വീട്ടിലെ പരിശോധനയില്‍ ബന്ധുക്കളുടെയും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരടക്കം കൂടുതല്‍ പേരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും.
ജയഘോഷിന് സ്വര്‍ണക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പലതവണ സ്വര്‍ണം കടത്തിയ സമയത്തും സരിത്തിനൊപ്പം ജയഘോഷും വിമാനത്താവളത്തില്‍ പോയിരുന്നൂവെന്ന വിവരവും ലഭിച്ചു. അതിനൊപ്പമാണ് ആത്മഹത്യാശ്രമവും വധഭീഷണിയും തുടങ്ങി ജയഘോഷ് മുന്നോട്ട് വയ്ക്കുന്ന സംശയാസ്പദമായ സാഹചര്യങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയഘോഷിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
ഇന്നലെ വട്ടിയൂര്‍ക്കാവിലെ വീട്ടിലും ആക്കുളത്തെ കുടുംബവീട്ടിലും ഒരേ സമയം കസ്റ്റംസ് പരിശോധന നടത്തിയതും ഇതിന്റെ ഭാഗമായാണ്. പ്രധാനമായും സാമ്പത്തിക കാര്യങ്ങളാണ് ഇന്നലെ പരിശോധിച്ചത്. പ്രതികളില്‍ ആരെങ്കിലുമായി ജയഘോഷിന് സാമ്പത്തിക ഇടപാടുണ്ടോ, ഒരു സിവില്‍ പൊലീസ് ഓഫീസര്‍ എന്നതില്‍ കവിഞ്ഞുള്ള സാമ്പത്തിക ശേഷി ജയഘോഷ് കൈവരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അറിയാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു.
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.