കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപരും വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍ എന്നിവരെ കോടതി റിമാന്റു ചെയ്തു. അടുത്ത മാസം 21 വരെയാണ് ഇരുവരെയും റിമാന്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ പി എസ് സരിത്തിനെ അടുത്ത മാസം 21 വരെ ഇന്ന് രാവിലെ റിമാന്റു ചെയ്തിരുന്നു. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് മൂവരെയും റിമാന്റു ചെയ്തത്.മൂന്നു പേരുടെയും കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് എന്‍ഐഎ സംഘം ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. സ്വപ്‌നയും സന്ദീപും സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് എന്‍ ഐ എ കോടതി മാറ്റി വെച്ചു. ബുധനാഴ്ചത്തേക്കാണ് ഇവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ മാറ്റിയത്.
അതിനിടയില്‍ സ്വപ്‌നയുടെയും സന്ദീപിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എന്‍ ഐ എ കസ്റ്റഡിയിലായിരുന്ന പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയ സമയത്താണ് കസ്റ്റംസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ വെച്ച് ഇന്ന് രാവിലെ കോടതിയുടെ അനുമതിയോടെ കസ്റ്റംസ് ഇരുവരെയും ചോദ്യം ചെയ്തിരുന്നു.സന്ദീപിനെയും സ്വപ്‌നയെയും എന്‍ ഐ അറസ്റ്റു ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയായിരുന്നതിനാല്‍ കേസില്‍ കസ്റ്റംസിന് ഇവരെ ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ സാധിച്ചിരുന്നില്ല. ആദ്യം ഏഴു ദിവസമായിരുന്ന എന്‍ഐഎയ്ക്ക് കോടതി ഇവരുടെ കസ്റ്റഡി അനുവദിച്ചിരുന്നത്. തുടര്‍ന്ന് ഇവരെ ഹാജരാക്കിയപ്പോള്‍ വീണ്ടും നാലു ദിവസത്തേയക്ക് കൂടി എന്‍ ഐ എ എയുടെ ആവശ്യപ്രകാരം ഇവരെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയതോടെയാണ് കസ്റ്റംസിന് ഇവരെ ചോദ്യം ചെയ്യുന്നതിന് കാലതാമസം നേരിട്ടത്.
തുടര്‍ന്ന് എന്‍ഐഎ കസ്റ്റഡിയില്‍ വെച്ചു തന്നെ ഇവരെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതു പ്രകാരം കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ന് ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തത്.കേസില്‍ കസ്റ്റംസ് ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ കസ്റ്റംസ് അപേക്ഷ സമര്‍പിക്കും.സന്ദീപിനും സ്വപ്‌നയ്ക്കുമൊപ്പം സരിത്തിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം. നേരത്തെ അറസ്റ്റിലായ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കുടുതല്‍ വിവര ശേഖരണത്തിനായി സ്വപ്‌നയക്കും സന്ദീപിനുമൊപ്പം സരിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.