Breaking News

കേസിൽ മകളുടെ പങ്ക് അറിഞ്ഞത് മാധ്യമങ്ങളിലൂടെ, തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ; സ്വപ്നയുടെ അമ്മ

 

തിരുവനന്തപുരം: മകൾക്ക് സ്വർണക്കടത്തിലുള്ള പങ്ക് അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് സ്വപ്നയുടെ അമ്മ. മകളെ നേരിൽ കണ്ടിട്ട് മാസങ്ങൾ ആയി. കഴിഞ്ഞയാഴ്ച്ച ഫോണിൽ സംസാരിച്ചു. മകൾ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് സ്വപ്നയുടെ അമ്മ പറഞ്ഞു.

കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന സുരേഷ്. കെ എസ് ഐ ടി ഐ ഉദ്യോഗസ്ഥായാണ് സ്വപ്‍ന. ഇവർ ഒളിവിലാണ്. സരിത്ത് എന്ന കൂട്ടാളി പിടിയിലായിട്ടുണ്ട്. സരിത്തിനും സ്വപ്നക്കും കോടികളുടെ ആസ്തിയുണ്ട്. സരിത്തിനെ ഐബി, റോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.2019 മുതൽ 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയതായി സരിത്​ പറയുന്നു. ആർക്കാണ്​ സ്വർണം നൽകുന്നതെന്ന്​ അറിയില്ല. സ്വർണം കടത്തികൊടുക്കുക മാത്രമാണ്​ ഉത്തരവാദിത്തമെന്നും സരിത്​ മൊഴി നൽകി. അഞ്ചുപേരെയാണ്​ ഇത്തരത്തിൽ കടത്തിനായി ഉപ​യോഗിക്കുന്നതെന്നാണ്​ വിവരം.

പിടിയിലായ സരിത് കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന്​ സ്​ഥിരീകരിച്ചിരുന്നു. കോൺസുലേറ്റിലെ പി.ആർ.ഒ ആണെന്നാണ്​ ഇയാൾ പറഞ്ഞിരുന്നത്​.​ അന്വേഷണത്തിൽ വ്യാജമല്ലെന്ന്​ കണ്ടെത്തുകയായിരുന്നു. കോൺസുലേറ്റിലെ മുൻ ജീവനക്കാര​നായിരുന്ന സരിതിനെ വഴിവിട്ട ബന്ധങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു. ശേഷം കോൺസുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്ത്​ പി.ആർ.ഒ ചമഞ്ഞ്​ ഒ​ട്ടേറെപേരെ കബളിച്ചതായാണ്​ വിവരം. ഞായറാഴ്​ചയാണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 30 കി​ലോ സ്വ​ര്‍ണം ക​സ്​​റ്റം​സ് പി​ടി​കൂ​ടിയത്​. എ​യ​ര്‍ കാ​ര്‍ഗോ​യി​ല്‍ മ​ണ​ക്കാ​ടു​ള്ള  കോ​ണ്‍സു​ലേ​റ്റിലെ കോ​ണ്‍സു​ലേ​റ്റ​റു​ടെ പേ​രി​ലെ​ത്തി​യ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ലാ​ണ് സ്വ​ര്‍ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.സ്വ​ര്‍ണ​ത്തി​ന് 15 കോ​ടി വി​ല​വ​രും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.