Kerala

സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞെന്ന് കെ.സുരേന്ദ്രന്‍

 

തിരുവനന്തപുരം: സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞെന്ന് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി അറിയാതെ സെക്രട്ടറി എങ്ങനെ പ്രവർത്തിക്കും. മാധ്യമ ഉപദേഷ്ടാവിന്‍റെ പങ്കും അന്വേഷിക്കണം. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക്‌ പറയാനാവും. സ്പേസ് കോൺക്ലേവിന്‍റെ മുഖ്യസംഘാടകയായിരുന്നു അവർ. സ്റ്റേറ്റ് കാറിൽ സ്വർണം കടത്തിയത് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വർണക്കടത്തിൽ ദിലീപ് രാഹുലനും പങ്കെന്ന് എം. ടി രമേശ്‌ ആരോപിച്ചു. ലാവ്‌ലിൻ കേസിൽ ആരോപണവിധേയനാണ് രാഹുലനെന്നും രമേശ് പറഞ്ഞു.

അതേസമയം, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മുഖ്യമന്ത്രി രാജിവെക്കണം.മുഖ്യമന്ത്രി കണ്ണടച്ച് പാലുകുടിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസ് സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടണം.പല അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ചെന്നിത്തല പറഞ്ഞു. സ്വപനയ്ക്ക് സർക്കാരുമായി അടുത്ത ബന്ധമുണ്ട്.സ്പേസ് കോൺഫറൻസിന്റെ സംഘാടക സ്വപ്നയായിരുന്നു.മുഖ്യസംഘാടകയെ അറിയില്ലെന്ന് പറയാൻ കഴിയുമോ.സർക്കാർ വാഹനങ്ങളിൽ സ്വർണം കടത്തിയ വാർത്തകൾ അന്വേഷിക്കണം.കേരള പോലീസ് സ്വർണക്കടത്ത് കേസിൽ കുറ്റകരമായ വീഴ്ച വരുത്തിയെന്നും ചെന്നിത്തല പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.