Kerala

സ്വര്‍ണ്ണക്കടത്ത് കേസ്: മൂന്നാംപ്രതി ഫൈസല്‍ ഫരീദിനായി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ഐഎ

 

സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്നു വിട്ടു കിട്ടാന്‍ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ഐഎ. ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നതിലൂടെ എന്‍ഐഎ ഇന്‍റര്‍ പോളിന്‍റെ സഹായം തേടുകയാണ്. കുറ്റവാളിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടീസ് നല്‍കുന്നത്.

കേസിലെ പ്രധാന കണ്ണിയാണ് ഫൈസല്‍ ഫരീദെന്നാണ് എന്‍ഐഎ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഫൈസലിനെ കേസില്‍ പ്രതി ചേര്‍ക്കുന്നത്. തൊട്ടുപിന്നാലെ ഫൈസല്‍ ഫരീദിന്‍റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. എന്നാല്‍ ഫൈസലിനെ പ്രതി ചേര്‍ത്തുളള വാര്‍ത്തകള്‍ വന്നതിനു തൊട്ടു പിന്നാലെ പ്രതികരണവുമായി ഫൈസല്‍ എത്തിയിരുന്നു. എന്‍ഐഎ അന്വേഷിക്കുന്ന ഫൈസല്‍ ഫരീദ് താനല്ലെന്നും സ്വര്‍ണ്ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഫൈസല്‍ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്നുളള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെ പ്രതിയാക്കിയതെന്ന് എന്‍ഐഎ പറഞ്ഞു. കോണ്‍സുലേറ്റ് ചുമതലുളള ഉദ്യോഗസ്ഥനില്‍ നിന്നാണ് ഫൈസലിന്‍റെ മേല്‍വിലാസം ലഭിച്ചതെന്ന് എന്‍ഐഎ. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം അയച്ചത് തൃശ്ശൂര്‍ കയ്പമംഗലം സ്വദേശി ഫൈസലിന്‍റെ മേല്‍വിലാസത്തിലായിരുന്നു. കൂടാതെ സ്വര്‍ണ്ണം അയക്കാനുപയോഗിച്ച ഐഡി നമ്പറും കോണ്‍സുലേറ്റ് എന്‍ഐഎയ്ക്ക് കൈമാറി. കസ്റ്റംസിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമാണ് എഫ്‌ഐആറില്‍ എറണാകുളം സ്വദേശിയെന്ന് രേഖപ്പെടുത്തിയതെന്നും എന്‍ഐഎ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം എന്‍ഐഎ കോടതിയെ അറിയിക്കുകയും ചെയ്തു. അതേസമയം കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസുകള്‍ കൂടി എന്‍ഐഎ ഏറ്റെടുക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.