Breaking News

സ്വര്‍ണം അയക്കാന്‍ നിര്‍ബന്ധിച്ചത് സ്വപ്‌ന; ആവശ്യപ്പെട്ട കമ്മീഷന്‍ 1,000 ഡോളര്‍: സന്ദീപ് നായര്‍

 

സ്വര്‍ണക്കടത്തിന്റെ വഴികള്‍ വെളിപ്പെടുത്തി പ്രതീപ് സന്ദീപ് നായര്‍. സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗം ആരാഞ്ഞത് റമീസ് ആണ്. സരിത് വഴി സ്വപ്നയെ പരിചയപ്പെട്ടു. നയതന്ത്രബാഗേജ് തന്ത്രം സ്വപ്‌ന പറഞ്ഞുതന്നു. ഇതിനായി സ്വപ്‌ന ആവശ്യപ്പെട്ട കമ്മിഷന്‍ 1,000 ഡോളര്‍ ആണ്. 2019 മെയിലാണ് ആദ്യ ഗൂഢാലോചന നടന്നത്. രണ്ട് തവണ സ്വര്‍ണക്കടത്തിന് ട്രയല്‍ നടത്തി. സ്വപ്‌നം അയക്കാന്‍ നിര്‍ബന്ധിച്ചത് സ്വപ്‌ന പറഞ്ഞു. കോണ്‍സുലേറ്റ് ജനറലിന് ബിസിനസും ദുബായില്‍ വീട് നിര്‍മിക്കാനും പണം വേണമെന്ന് പറഞ്ഞു.

സ്വപ്‌ന ക്രിമിനല്‍ കേസ് പ്രതിയെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനം ഇതിനുശേഷമാണ്. ലോക്കര്‍ എടുക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ശിവശങ്കറിന് ഒപ്പമാണ് സ്വപ്‌ന ഒപ്പമാണ് സ്വപ്‌ന എത്തിയത്. 2018 നവംബര്‍ 30ന് പണം ലോക്കറില്‍ വെച്ചെന്ന് വേണുഗോപാല്‍ ശിവശങ്കറിന് സന്ദേശം നല്‍കിയിരുന്നു. സ്വപ്‌ന പണവുമായി വേണുഗോപാലിന്റെ വീട്ടിലെത്തിയപ്പോള്‍ ശിവശങ്കറും എത്തിയിരുന്നുവെന്ന് സന്ദീപ് പറഞ്ഞു.

ലൈഫ് മിഷനില്‍ 5% കമ്മിഷന്‍ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനെന്ന് സന്ദീപ് പറഞ്ഞു. സന്തോഷ് ഈപ്പനൊപ്പം കോണ്‍സുല്‍ ജനറലിനെ കണ്ടു. 45 ലക്ഷം രൂപ തനിക്ക് നല്‍കി. സന്ദീപിന്റെ സ്വന്തം കൈപ്പടയിലുള്ള മൊഴിപ്പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.