Breaking News

ലോക്കറിലേത് സ്വര്‍ണക്കടത്ത് പണമല്ലെന്ന് സ്വപ്‌ന; പിന്നെന്തിന് ലോക്കറില്‍ സൂക്ഷിച്ചതെന്ന് കോടതി

 

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുകാരന്‍ പണം നല്‍കിയെന്ന് സ്വപ്‌ന. കോണ്‍സല്‍ ജനറല്‍ ഒരു വിഹിതം തനിക്ക് നല്‍കി. ലോക്കറിലുണ്ടായിരുന്നത് ഈ പണമാണ്. കള്ളപ്പണമല്ലെങ്കില്‍ ലോക്കറില്‍ സൂക്ഷിച്ചതെന്തിനെന്ന് കോടതി ചോദിച്ചു. ലോക്കറിലേത് വിവാഹത്തിന് വാങ്ങിയ സ്വര്‍ണമല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

ലൈഫ് മിഷന്‍ കരാറുകാരനോട് ശിവശങ്കറിനെ കാണാന്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

അതേസമയം, ലോക്കറിലേത് സ്വര്‍ണക്കടത്ത് പണമല്ലെന്ന് സ്വപ്‌ന പറഞ്ഞു. പത്തൊന്‍പത് വയസ്സുമുതല്‍ വലിയ തസ്തികകളില്‍ ജോലിചെയ്തിരുന്നുവെന്ന് സ്വപ്‌ന. അതിനാല്‍ ലോക്കറിലെ പണം സ്വര്‍ണക്കടത്ത് പണമായി കാണാനാകില്ലെന്ന് സ്വപ്ന കോടതിയില്‍ പറഞ്ഞു.

യൂണിടാക് സ്വപ്‌നയ്ക്ക് ആറ് ശതമാനം കമ്മിഷന്‍ നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.. ഇതിന് ശേഷം യൂണിടാക് പ്രതിനിധികള്‍ കോണ്‍സൂല്‍ ജനറലിനെ കണ്ടു. കോണ്‍സുല്‍ ജനറല്‍ എം ശിവശങ്കറിനെ കാണാന്‍ യൂണിടെക് പ്രതിനിധികളോട് നിര്‍ദേശിച്ചുവെന്ന് ഇ.ഡി. കള്ളപ്പണം വെളുപ്പിക്കലില്‍ സ്വപ്‌നയ്ക്ക് പങ്ക് വ്യക്തമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും സ്വപ്‌നയ്ക്ക് സ്വാധീനമുണ്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ് സ്വപ്‌ന ചെയ്തത്. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ വിധി ഓഗസ്റ്റ് 21ലേക്ക് മാറ്റി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.