കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ്. വ്യാഴാഴ്ച പവന് 160 രൂപ ഉയര്‍ന്ന് 37,120 രൂപയിലെത്തി. 36960 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു ഗ്രാമിന് 4640 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഡിസംബര്‍ എട്ടിന് രേഖപ്പെടുത്തിയ 37280 രൂപയാണ്. ഇപ്പോഴുള്ള പ്രകടനം കണ്ടിട്ട് സ്വര്‍ണവില വീണ്ടും സമാനമായ വിലയിലേക്കാണ് ഉയരുന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില ഡിസംബര്‍ ഒന്നിനാണ് രേഖപ്പെടുത്തിയത്. പവന് 35,920 രൂപയോടെയാണ് ഈ മാസത്തെ സ്വര്‍ണവ്യാപാരം ആരംഭിച്ചത്.
ആഭ്യന്തര വിപണികളില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയര്‍ന്നു. എംസിഎക്‌സില്‍ ഫെബ്രുവരി സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.35 ശതമാനം ഉയര്‍ന്ന് 49,770 രൂപയിലെത്തി. സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 1.2 ശതമാനം ഉയര്‍ന്ന് 66746 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.33 ശതമാനം അഥവാ 160 രൂപ ഉയര്‍ന്നു. വെള്ളി വില കിലോയ്ക്ക് 1.5 ശതമാനം അല്ലെങ്കില്‍ 1,000 രൂപ ഉയര്‍ന്നു. സ്വര്‍ണ വില ഇന്ത്യയില്‍ ഈ വര്‍ഷം ഇതുവരെ 25% വരെ ഉയര്‍ന്നു.
ആഗോള വിപണികളിലും, സ്വര്‍ണ വില മേലേക്ക് തന്നെ സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 1,864.36 ഡോളറായി ആ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സാമ്ബത്തിക വീണ്ടെടുക്കല്‍ സുരക്ഷിതമാകുന്നതുവരെ നിരക്ക് കുറയ്ക്കാമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം സ്വര്‍ണ നിരക്ക് ഉയരാന്‍ സഹായിച്ചതായാണ് നിരീക്ഷകര്‍ പറയുന്നത്. യുഎസ് ഡോളര്‍ സൂചിക 0.32 ശതമാനം ഇടിഞ്ഞ് 90.073 ല്‍ എത്തി. ഡോളര്‍ നിരക്കിലുണ്ടായ ഈ കുറവും സ്വര്‍ണ്ണത്തിന്റെ ഉയര്‍ച്ചയെ സഹായിച്ച മറ്റൊരു കാര്യമാണ്.
ആഗോള വിപണികളില്‍ വെള്ളി വില 0.3 ശതമാനം ഇടിഞ്ഞ് 25.27 ഡോളറിലും പ്ലാറ്റിനം വില 0.3 ശതമാനം ഇടിഞ്ഞ് 1,031.50 ഡോളറിലും പലേഡിയം വില 0.3 ശതമാനം ഉയര്‍ന്ന് 2,333.83 ഡോളറിലുമെത്തി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.