കോവിഡ് കാലത്ത് പ്രജകളെ കാണാനെത്തിയ മാവേലി ഇപ്പോള്‍ ക്വാറന്റൈനില്‍ ആണ്. തൃശൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഗോകുല്‍ ദാസിന്റെ തലയിലുദിച്ച ആശയം ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്. അക്കിക്കാവ് – തിപ്പിലിശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ പുറത്ത് കാണിക്കാന്‍ നടത്തിയ ഫോട്ടോഷൂട്ടില്‍ താരമായത് മാവേലിയാണ്. റോഡിലെ വന്‍ കുഴിയിലൂടെ മാവേലി പാതാളത്ത് നിന്നും എത്തുന്നതും റോഡിലൂടെ മാസ്‌കില്ലാതെ നടക്കുന്ന മാവേലിയെ ആരോഗ്യപ്രവര്‍ത്തകര്‍ പൊക്കിയെടുത്ത് ക്വാറന്റൈനില്‍ ആക്കുന്നതും മനോഹരമായി ഫോട്ടോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഗോകുല്‍. റോഡ് നിര്‍മ്മാണത്തിലെ പിഡബ്ല്യുഡിയുടെ അനാസ്ഥയും ഇതിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്.
സുഹൃത്ത് സനല്‍ ആണ് മാവേലിയായി വേഷമിട്ടത്. കൃഷ്ണദാസ്, രതീഷ് എന്നിവര്‍ ആരോഗ്യപ്രവര്‍ത്തകുടെ വേഷത്തിലും എത്തി. ധനീഷ് കെ ആര്‍, വിഷ്ണു എം.സി, ആദര്‍ശ്, മുസമ്മില്‍ മൂസ, രാഹുല്‍ ഒ. സെഡ് എന്നിവരാണ് ഫോട്ടോഷൂട്ട് സഹായികള്‍.
നേരത്തെ ഹോളിവുഡ് കഥാപാത്രം ജോക്കര്‍ തൃശൂര്‍ നഗരം ചുറ്റിക്കാണുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരവായി നഴ്‌സിന്റെ രൂപം കൊത്തിയെടുക്കുന്ന ശില്‍പിയുടെ ഫോട്ടോഷൂട്ടും ഗോകുലിന് ഏറെ പ്രശംസ നേടികൊടുത്തവയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.