ദുബായ്: ഗ്ലോബല്‍ വില്ലേജിലെ പ്രദര്‍ശകരുടെയും പങ്കാളികളുടെയും വിസ നടപടികള്‍ വേഗത്തിലാക്കാനൊരുങ്ങി ജിആര്‍എഫ്എ.ഇത് സംബന്ധിച്ച് ഗ്ലോബല്‍ വില്ലേജും, ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സും പരസ്പരം കൈകോര്‍ത്തു പ്രവര്‍ത്തിക്കും.ഗ്ലോബല്‍ വില്ലേജ് പാര്‍ട്ണര്‍ ഹാപ്പിനസ് സെന്റര്‍ എന്ന പേരിലുള്ള പ്രത്യേക ചാനല്‍ വഴിയാണ് വീസാ നടപടികള്‍ ദ്രുതഗതിയിലാക്കുക. പങ്കാളികളുടെ വിസ അപേക്ഷയും, മറ്റു ബിസിനസ് ആവശ്യങ്ങളും ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി വേഗത്തില്‍ നിറവേറ്റാം.
‘ലോകത്തിന്റെ കണ്ണുകള്‍ വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ സഹകരണം അധികാരികളുടെ ഐക്യദാര്‍ഢ്യത്തിന്റെയും, പിന്തുണയുടെയും പ്രാധാന്യം വ്യക്തമാകുന്നു’ കസ്റ്റമര്‍ഹാപ്പിനസ് സെന്ററിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് മാനേജറും, ജിഡിആര്‍എഫ്എയിലെ ഗ്ലോബല്‍ വില്ലേജ് ടീം ചീഫുമായ ലഫ് :കേണല്‍ ജാസി ആഹ്ലി പറഞ്ഞു.
‘ജിഡിആര്‍എഫ്എ യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗ്ലോബല്‍ വില്ലേജിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അലി അല്‍ സുവൈദിയും അറിയിച്ചു.സന്ദര്‍ശകര്‍ക്ക് ഏറ്റവും വേഗത്തില്‍ തന്നെ വിസകള്‍ അനുവദിക്കും ‘ ജിഡിആര്‍എഫ്എ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി വ്യക്തമാക്കി.
ഒക്ടോബര്‍ 25 മുതല്‍ 2021 ഏപ്രില്‍ വരെയാണ് ഗ്ലോബല്‍ സീസണ്‍ 25.ഒക്ടോബര്‍ 3 മുതല്‍ വിര്‍ജില്‍ മെഗാസ്റ്റോര്‍ ടിക്കറ്റിങ് വെബ്‌സൈറ്റിലൂടെ വെര്‍ച്വല്‍ ക്യൂയിങ് സംവിധാനം വഴി വി.ഐ.പി പാക്കുകളുടെ വില്‍പന ആരംഭിച്ചിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.