ദുബായ്: ഇലക്ട്രോണിക്‌സ ഉത്പന്നങ്ങളുടെ വൈവിധ്യങ്ങളുമായി വമ്പന്‍ വിലക്കുറവില്‍
നാല്പതാമത് ജിടെക്‌സ് ടെക്‌നോളജി വീക്കിന് തുടക്കമായി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദര്‍ശനമായ ജിടെക്‌സ് ടെക്‌നോളജി വീക്ക് 2020, ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ വെച്ച് ഡിസംബര്‍ 6 മുതല്‍ 10 വരെയാണ് സംഘടിപ്പിക്കുന്നത്.
ഈ വര്‍ഷത്തെ ജിടെക്‌സ് ടെക്‌നോളജി വീക്കില്‍ സാങ്കേതിക രംഗത്തെ ഏതാണ്ട് 1200-ല്‍ പരം പ്രമുഖ സ്ഥാപനങ്ങളും, 60-തോളം രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളുമാണ് പങ്കെടുക്കുന്നത്. 30-തോളം രാജ്യങ്ങളില്‍ നിന്നുള്ള 350 പ്രഭാഷകര്‍ ജിടെക്‌സ് ടെക്‌നോളജി വീക്കില്‍ സംസാരിക്കും. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരും ഈ സാങ്കേതിക പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ സന്ദര്‍ശകരുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കുന്ന ഏക സാങ്കേതിക പ്രദര്‍ശനം എന്ന പ്രത്യേകതയും ജിടെക്‌സ് ടെക്‌നോളജി വീക്കിനുണ്ട്. മേളയില്‍ പങ്കെടുക്കുന്നവരുടെയും, സന്ദര്‍ശകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളോടും കൂടിയാണ് ജിടെക്‌സ് ടെക്‌നോളജി വീക്ക് സംഘടിപ്പിക്കുന്നത്.
”2020-ല്‍ സന്ദര്‍ശകരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ നടക്കുന്ന ഏക ആഗോള സാങ്കേതിക വിദ്യാ പ്രദര്‍ശനമായ ജിടെക്‌സ് ടെക്‌നോളജി വീക്ക് സംഘടിപ്പിക്കുന്നതിലൂടെ ദുബായിയും, യു എ ഇയും ആഗോള വാണിജ്യ, സാമ്പത്തിക മേഖലകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ വഹിക്കുന്ന നേതൃത്വ സ്ഥാനം വീണ്ടും അടിവരയിട്ടിരിക്കുകയാണ്. മഹാമാരി പ്രതിരോധിക്കുന്നതിന് ദുബായ് നടപ്പിലാക്കിയ മുന്‍കരുതല്‍ നടപടികളും, സുരക്ഷാ മാര്‍ഗ്ഗങ്ങളും ആഗോള സാങ്കേതിക സമൂഹത്തിനിടയില്‍ എമിറേറ്റിനെ ഇത്രയും വലിയ പ്രദര്‍ശന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാക്കിയെന്നത് അഭിമാനകരമാണ്.”, മേളയ്ക്ക് തുടക്കമിട്ടുകൊണ്ട് ഷെയ്ഖ് ഹംദാന്‍ അഭിപ്രായപ്പെട്ടു.
എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാനും, ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹെലാല്‍ സയീദ് അല്‍മാരി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രമുഖ അന്താരാഷ്ട്ര കമ്പനികളായ മൈക്രോസോഫ്റ്റ്, അവയ, ഹുവാവേ, ആസ്പയര്‍, കാസ്പെര്‍സ്‌കി എന്നിവയുടെ പവലിയനുകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി.
സൗദി അറേബ്യ, ഇസ്രായേല്‍, ഫ്രാന്‍സ്, ബഹ്റൈന്‍, ജപ്പാന്‍, യുഎസ്എ, യുകെ, ബെല്‍ജിയം, ബ്രസീല്‍, ഇറ്റലി, ഹോങ്കോംഗ്, പോളണ്ട്, റൊമാനിയ, റഷ്യ, നൈജീരിയ എന്നിവയുള്‍പ്പെടെ സാങ്കേതികമായി നൂതനമായ നിരവധി രാജ്യങ്ങളുടെ പവലിയനുകള്‍ ജിടെക്‌സ് ടെക്‌നോളജി വീക്കില്‍ പങ്കെടുക്കുന്നുണ്ട്. ദുബായ് ഇന്റര്‍നെറ്റ് സിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് കസ്റ്റംസ്, ദുബായ് പോലീസ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി, ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റര്‍, ദുബായ് കൊമേഴ്‌സിറ്റി, ഡു, ഇത്തിസലാത്ത് തുടങ്ങിയ പ്രാദേശിക കമ്പനികളുടെ പവലിയനുകളും മേളയിലുണ്ട്.
കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് ശേഷം നടക്കുന്ന സാങ്കേതിക സമ്മേളന, പ്രദര്‍ശന പരിപാടി, കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിപണിയില്‍ ഉടലെടുത്ത മാന്ദ്യത്തില്‍ നിന്ന് പുത്തനുണര്‍വ് നേടുന്നതിന് സഹായകമാകുമെന്ന് അധികൃതര്‍ അഭിപ്രായപ്പെടുന്നു. ജിടെക്‌സ് ടെക്‌നോളജി വീക്ക് സന്ദര്‍ശിക്കുന്നതിന് https://www.gitex.com/, https://www.gitexfuturestars.com/ സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. പാര്‍ക്കിങ്ങ് സൗജന്യമാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.