ഡല്‍ഹി: ഖാസിപൂരില്‍ സമരവേദി ഒഴിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് താത്കാലികമായി പിന്‍വാങ്ങി ജില്ലാ ഭരണകൂടം. സമര വേദിയില്‍ കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ചതോടെയാണ് തീരുമാനത്തില്‍ നിന്ന് കേന്ദ്രസേന പിന്‍വാങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി തന്നെ സമരവേദി ഒഴിയണമെന്നായിരുന്നു ഭരണകൂടം കര്‍ഷകരോട് ആവശ്യപ്പെട്ടത്. പൊലീസും കേന്ദ്രസേനയും മടങ്ങിയതോടെയാണ് രാത്രി വൈകിയും നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് താത്കാലിക ശമനമായത്. പൊലീസും കേന്ദ്രസേനയും സ്ഥലത്ത് നിലയുറപ്പിച്ചതോടെ ആശങ്ക തുടരുകയായിരുന്നു. എന്നാല്‍ പോലീസും കേന്ദ്രസേനയും മടങ്ങിയതോടെ കര്‍ഷകര്‍ ദേശീയ പതാകയേന്ത്ി ആഹ്ലാദ പ്രകടനം നടത്തി.
എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തതിന്റെ പിന്നാലെയാണ് പോലീസ് സംഘര്‍ഷ സാഹചര്യത്തില്‍ നിന്ന് പിന്മാറിയത്. ഖാസിപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാനെത്തിയ യുപി പോലീസിനോട് സമരവേദിയില്‍ സംഘര്‍ഷമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികേത് പറഞ്ഞിരുന്നു. സമാധാനപരമായി സമരം നടത്താന്‍ കോടതി ഉത്തരവുണ്ടെന്നും ബലപ്രയോഗത്തിലൂടെ തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ വെടിയാനും തങ്ങള്‍ തയ്യാറാണെന്നും തികേത് പറഞ്ഞിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.