കണ്ണീരോടെ ഫ്ലോയി‍‍ഡിന്‍റെ മൃതദേഹം സംസ്‌കരിച്ചു

Web Desk

യുഎസിലെ വംശീയവിവേചനത്തിന്‍റെയും പൊലീസ് അതിക്രമത്തിന്‍റെയും ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയി‍‍ഡിന്‍റെ സംസ്കാരം നടത്തി. കഴിഞ്ഞ 25നു മിനിയപ്പലിസ് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥൻ റോഡിൽ കിടത്തി കഴുത്തിൽ അമർത്തി ശ്വാസം മുട്ടിച്ചുകൊന്ന ഫ്ലോയ്ഡിന് (46) ഹൂസ്റ്റണിൽ അന്ത്യാജ്ഞലിയർപ്പിക്കാനെത്തിയത് ആയിരങ്ങൾ.

വീട്ടുകാരും ഉറ്റമിത്രങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിൽ ഹൂസ്റ്റൺ മെമ്മോറിയൽ ഗാർഡൻസിലാണ് അന്ത്യവിശ്രമമൊരുക്കിയത്. ഫൗണ്ടൻ പ്രെയ്സ് ചർച്ചിൽ നടന്ന സംസ്കാരശുശ്രൂഷയുടെ തത്സമയ സംപ്രേഷണവും നടന്നു. പ്രമുഖ മനുഷ്യാവകാശപ്രവർത്തകർ പ്രസംഗകരായി എത്തിയ ചടങ്ങിൽ നീതിക്കും സാമൂഹിക പരിഷ്കരണത്തിനുമായുള്ള ആഹ്വാനമാണു മുഴങ്ങിക്കേട്ടത്. ബോക്സിങ് താരം ഫ്ലോയ്ഡ് മേവെതറാണു സംസ്കാരച്ചടങ്ങിന്‍റെ ചെലവുകൾ വഹിച്ചത്.

ബലംപ്രയോഗിച്ചു കീഴ്പ്പെടുത്തി കഴുത്തുഞെരുക്കി ശ്വാസം മുട്ടിക്കുന്ന പൊലീസ് മുറ നിരോധിച്ചു മിനിയപ്പലിസിലെ കോടതി ഉത്തരവു പുറപ്പെടുവിച്ചു. ജോർജിനെ ശ്വാസം മുട്ടിച്ചു കൊന്നതിന് അറസ്റ്റിലായ പൊലീസുദ്യോഗസ്ഥൻ ഡെറക് ഷോവിന്‍റെ ജാമ്യത്തുക 12.5 ലക്ഷം ഡോളറാക്കി വർധിപ്പിച്ചു.

പ്രതിഷേധക്കാരെ കൈകാര്യം ചെയ്തതിൽ വിമർശനം നേരിട്ട പോർട്‌ലൻഡ് പൊലീസ് മേധാവി രാജി വച്ച് കറുത്തവർഗക്കാരനായ ഉദ്യോഗസ്ഥൻ ചക് ലവലിനു പദവി കൈമാറി. ന്യൂയോർക്കിലെ ബഫലോയിൽ 75 വയസ്സുള്ള പ്രതിഷേധക്കാരനെ പൊലീസ് തള്ളിയിട്ടത് ആസൂത്രിതമാണെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടതു വിവാദമായിട്ടുണ്ട്.

ഇതിനിടെ, മിനിയപ്പലിസിൽ ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനു സമാനമായ സാഹചര്യങ്ങളിൽ പാരിസിൽ മരിച്ച ഫ്രഞ്ച് യുവാവ് അഡാമ ട്രയോറിന്‍റെ ബന്ധുക്കളും നീതിക്കായി രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.