നൈജീരിയന്‍ വിദേശകാര്യ മന്ത്രി ജെഫ്രി ഒന്യേമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ നാലാമത്തെ കോവിഡ് പരിശോധനയിലാണ് പോസിറ്റീവായത്. നൈജീരിയയിലെ കോവിഡ് പ്രസിഡന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് ഇദ്ദേഹം. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യത്തെ മന്ത്രിയാണ് ജെഫ്രി ഒന്യേമ.
‘തൊണ്ടയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി. നിര്‍ഭാഗ്യവശാല്‍ നാലാമത്തെ പരിശോധനാഫലം പോസിറ്റീവാകുകയായിരുന്നു. ഇതാണ് ജീവിതം ചിലപ്പോള്‍ വിജയിക്കും ചിലപ്പോള്‍ പരാജയപ്പെടും. ഐസോലേഷനില്‍ പ്രവേശിക്കുകയാണ്, നല്ലതിനു വേണ്ടി പാര്‍ത്ഥിക്കുകയും ചെയ്യുന്നു’അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നൈജീരിയയില്‍ 36,107 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 778 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനുളള നടപടികള്‍ നടപ്പാക്കിയ ശേഷം മെയ് മാസം മുതല്‍ സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തി തുടങ്ങിയിരുന്നു
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.