ദുബായ്: ദുബായില്‍ വിസ സേവനങ്ങള്‍ക്ക് അറുപതിലധികം ആമര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് (ജി.ഡി.ആര്.എഫ്.എ) അറിയിച്ചു. ടൈപ്പിങ് സെന്ററുകള്‍ക്ക് പകരം സുഗമവും സുതാര്യവുമായ വിസ സേവനങ്ങള്‍ക്കായാണ് ജി.ഡി. ആര്.എഫ്.എ ആമര്‍ കേന്ദ്രങ്ങള്‍ തുറന്നത്. വിസ സംബന്ധിച്ച മുഴുവന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും എല്ലാ സേവനങ്ങളും ലഭിക്കാനും ഈ സെന്ററുകള്‍ സഹായമാകുമെന്ന് ജി.ഡി.ആര്.എഫ്.എ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു.
എല്ലാ വിസ സേവനങ്ങളും ഒരു കുടക്കീഴില് ലഭിക്കുമെന്നതാണ് ആമര്‍ സെന്ററുകളുടെ പ്രത്യേകത. എന്‍ട്രി പെര്‍മിറ്റ്, വിസിറ്റ് വിസ, താമസവിസ, വിസ റദ്ദാക്കല്‍ തുടങ്ങിയവയാണ് പ്രധാന സേവനങ്ങള്‍. മിക്ക സെന്ററുകളിലും വിസ സേവനങ്ങള്‍ക്ക് പുറമെ മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും ലഭിക്കുന്നുണ്ട്. എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ ഹെല്‍ത്ത് അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സേവനവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8005111 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വിസ നടപടികള്‍ക്കുള്ള ആമര്‍ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലും ലഭ്യമാണ്. ആവശ്യമായ സേവനങ്ങള്‍ തെരഞ്ഞെടുക്കാനും രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇടപാടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും അടുത്തുള്ള ആമര്‍ കേന്ദ്രത്തിലെ ടോക്കണ്‍ നേടാനും ഈ ആപ്ലിക്കേഷനിലൂടെ കഴിയും. ‘amer app’എന്ന് ടൈപ്പ് ചെയ്താല്‍ പ്ലേ സ്റ്റോറില്‍ നിന്ന് ലഭിക്കും. ആപ് സ്റ്റോറില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് ആമര്‍ കസ്റ്റമര്‍ ഹാപ്പിനസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി മേജര്‍ സാലിം ബിന്‍ അലി അറിയിച്ചു.
ജി.ഡി.ആര്.എഫ്.എ ദുബായുടെ കണ്ടെത്തലായ ഈ ആപ് ഉപയോക്താക്കളുടെ ആമര്‍ കേന്ദ്രങ്ങളിലെ കാത്തിരിപ്പ് ദൈര്‍ഘ്യം കുറക്കും. ഇതിലൂടെ ഉപഭോക്താവിന് ടോക്കണ്‍ നേടാനും അടുത്തുള്ള ആമര്‍ സെന്ററിലേക്ക് നയിക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപയോക്താക്കള്‍ ആപ്ലിക്കേഷനില്‍ പ്രവേശിച്ച് ആവശ്യമായ സേവനങ്ങള്‍ തെരഞ്ഞെടുക്കണം.
പ്രമാണങ്ങളുടെ കോപ്പി ആപ്ലിക്കേഷന്‍ വഴി സേവന കേന്ദ്രങ്ങളിലേക്ക് അയക്കാം. അടുത്തുള്ള കേന്ദ്രത്തിലേക്ക് വരാനുള്ള സമയം ലഭ്യമാവും. അതിനാല്‍, കസ്റ്റമറിന് കൂടുതല്‍ കാത്തിരിക്കാതെ ഇടപാട് പൂര്‍ത്തിയാക്കി വേഗത്തില്‍ മടങ്ങാമെന്ന് മേജര്‍ സാലിം ബിന്‍ അലി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബൈയിലെ ഓരോ ആമര്‍ കേന്ദ്രവും ആരോഗ്യ-സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ ഉപഭോക്താക്കള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. രേഖകള്‍ ആപ്പിലൂടെ മുന്‍കൂട്ടി അയച്ചുകൊടുത്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടി അവസാനിപ്പിക്കാം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.