സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ യുഎഇയ്ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
റിയാദ് : യുഎഇയ്‌ക്കെതിരെ നടന്ന ഹൂതി ആക്രമണങ്ങളെ ജിസിസി രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.
സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹിയാനെ ഫോണില്‍ വിളിച്ച് സൗദിയുടെ ശക്തമായ പിന്തുണയും ഐക്യദാര്‍ഢ്യവും വാഗ്ദാനം ചെയ്തു.
യുഎഇയുടെ സിവിലിയന്‍ മേഖലകളെ ടാര്‍ഗറ്റ് ചെയ്യുന്ന ഭീകരവാദ ശക്തികളുടെ നടപടികളെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അനുശോചനവും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്‍ ഉടന്‍ തന്നെ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി പെട്രോളിയം സംഭരണശാലയ്‌ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും യുഎഇയ്ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഒമാന്‍ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ.നയിഫ് അല്‍ ഹജരാഫും യുഎഇ തലസ്ഥാനത്തിനെതിരെ നടന്ന ഡ്രോണ്‍ ആക്രമണങ്ങളെ അപലപിച്ചു. ഭീകരര്‍ നടത്തുന്ന ഭീരുത്വ നടപടിയാണിതെന്നും ഇതിന് ശക്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ജിസിസി രാജ്യങ്ങള്‍ യുഎഇയ്‌ക്കൊപ്പമുണ്ടെന്നും അതിര്‍ത്തിയും ഭൂമിയും ജനങ്ങളേയും സംരക്ഷിക്കാനുള്ള യുഎഇയുടെ അവകാശം സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സാബ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് അനുശോചനവും അറിയിച്ചു. ഭീകരതയ്‌ക്കെതിരെ അബുദാബി കൈക്കൊള്ളുന്ന എന്തു നടപടിയേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ അഹമദ് നാസര്‍ അല്‍ മൊഹമദ് അല്‍ സബയും ആക്രമണത്തെ ശക്തമായി അപലപിച്ചു. ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ വിദേശ കാര്യമന്ത്രാലയങ്ങളും യുഎഇയ്ക്ക് നേര്‍ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു പ്രസ്താവന നടത്തി.
യുഎഇയ്‌ക്കെതിരെ നടന്ന ഭീകരാക്രമണങ്ങളെ അപലപിക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേശകന്‍ ജെയ്ക് സള്ളിവന്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഎഇയുടെ സുരക്ഷയില്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.