Web Desk
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗദ്ദിക മാസ്കുകള്‍ ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകും. ഗദ്ദിക എന്ന ബ്രാന്‍ഡില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ തനത് ഉല്‍പ്പന്നങ്ങള്‍ ലോക ഓണ്‍ലൈന്‍ വിപണിയായ ആമസോണില്‍ നേരത്തെ ലഭ്യമാക്കിതുടങ്ങിയിരുന്നു. ലോകത്തെമ്പാടും കേരളത്തിലെ ആദിവാസികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണില്‍ വലിയ സ്വീകാര്യതയും ലഭിച്ചു. കോവിഡ് 19 ലോകത്തെയാകെ ഭീതിയിലാക്കുന്ന സമയത്ത് മുഖാവരണം ലോകജനതയുടെ പ്രധാനപ്പെട്ട ആവശ്യമായിരിക്കുകയാണ്. മുഖാവരണം നിത്യജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു.
ജനങ്ങള്‍ക്ക് സുരക്ഷിതമായ മുഖാവരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ തൊഴില്‍ യൂണിറ്റുകള്‍ മാസ്കുകള്‍ നിര്‍മ്മിച്ചത്. ഇവ ഇപ്പോള്‍ ആമസോണ്‍ പോര്‍ട്ടലില്‍ ലഭ്യമാക്കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഗുണമേډയേറിയ മാസ്കുകളാണ് വിപണിയിലെത്തിച്ചത്. കഴുകി ഉപയോഗിക്കാവുന്ന മാസ്കുകള്‍ അലോവേരാ ലെയറോടുകൂടി ലഭ്യമാണ്. 100 ശതമാനം ജൈവ പ്രക്രിയയിലൂടെ നിര്‍മിക്കുന്ന ഇവ രംഗോലി, കലങ്കാരി തുടങ്ങിയ ഫാബ്രിക്കിലും ലഭ്യമാണ്. ലോകത്ത് എവിടെ നിന്നും മാസ്ക് ഓര്‍ഡര്‍ ചെയ്യാം. വീട്ടിലിരുന്ന് തന്നെ വാങ്ങാം എന്നതിനാല്‍ സുരക്ഷാപ്രശ്നങ്ങളും ഉണ്ടാകുന്നില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ കൂട്ടായ്മയുടെ ഈ പുതിയ സംരംഭം വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഗദ്ദിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://www.amazon.in/s?k=Gadhika&ref=bl_dp_s_web_0
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.