Kerala

കുഞ്ഞു ഫായിസിന്റെ വലിയ മനസ്സിനെ അഭിനന്ദിച്ച് ജി സുധാകരന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മില്‍മ സമ്മാനിച്ച തുകയും തന്റെ കുഞ്ഞു സമ്പാദ്യവും ചേര്‍ത്ത് 10313 രൂപ സംഭാവന നല്‍കിയ ഫായിസിനെ അഭിനന്ദിച്ച് മന്ത്രി ജി സുധാകരന്‍. ചെലോര്‍ത് റെഡിയാവും ചെലോര്‍ത് റെഡ്യാവൂല എന്ന ഒറ്റ വാചകം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ കൊച്ചു മിടുക്കനാണ് ഫായിസ്. ഫായിസ് കരുതിവെച്ച 313 രൂപയും കൂടി ചേര്‍ത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഈ കൊച്ചു മിടുക്കന്‍ ഇന്ന് നമ്മെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഫായിസിനെ അഭിന്ദിച്ചത്. അപരന്റെ നന്മ കൂടി കണ്ടു കൊണ്ടുളള കുഞ്ഞു ഫായിസ്സുമാരെക്കൊണ്ട് ഈ ലോകം നിറയട്ടെയെന്നും അദ്ദേഹം കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ രൂപം

ചിലോര്ക്ക് എല്ലാം ശരിയാവും

ശരിയായില്ലേലും എനിക്കൊന്നുമില്ല എന്ന അക്ഷോഭ്യതയിലൂടെ, നിഷ്‌കളങ്കതയിലൂടെ മലയാളി മനസ്സിലേയ്ക്ക് നടന്നു കയറിയ കൊച്ചു മിടുക്കന്‍ ഫായിസ് ഇന്ന് നമ്മെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുന്നു.

ഫായിസിന്റെ നിഷ്‌കളങ്കതയ്ക്ക് സമ്മാനമായി മില്‍മ സമ്മാനിച്ച പതിനായിരം രൂപ, തന്റെ കുഞ്ഞു സംഭാവനയായ 313 രൂപ കൂടി ചേര്‍ത്ത് 10313 രൂപ ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി മലപ്പുറം ജില്ലാ കലക്ടര്‍ക്ക് കൈമാറി.

Child is the father of Man എന്ന് കോറിയിട്ട മഹാകവി വില്യം വേഡ്‌സ് വര്‍ത്ത് ഫായിസ്സിനെ കൂടി കണ്ടുകാണും തന്റെ കാവ്യ ദീര്‍ഘദര്‍ശിത്വത്തില്‍.

അവനവന്‍ എന്ന ചെറു വട്ടത്തില്‍ നിന്നും അപരന്റെ നന്മ കൂടി കണ്ടു കൊണ്ടുള്ള കുഞ്ഞു ഫായിസ്സുമാരെക്കൊണ്ട് നിറയട്ടെ ഈ ലോകം. ഇത്തരം പ്രവൃത്തികള്‍ മാതൃകയാവട്ടെ ഏവര്‍ക്കും.
പ്രിയ ഫായിസ്സിന് അഭിവാദ്യങ്ങള്‍.

തന്റെ സംഭാവനയും ചേര്‍ത്ത് 10313 രൂപ ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഫായിസ് മലപ്പുറം ജില്ലാകളക്ടര്‍ക്ക് കൈമാറി. ഫായിസിന്റെ വൈറലായ വാക്കുകള്‍ ഉപയോഗിച്ച് പരസ്യം ചെയ്തതിന് പകരമായി മില്‍മ സമ്മാനവും പ്രതിഫലനവും നല്‍കിയിരുന്നു. ആ പ്രതിഫലനത്തിനോടൊപ്പം തന്റെ കരുതല്‍ പണം കൂടി ചേര്‍ത്തു കൊണ്ട് സംഭാവന നല്‍കിയാണ് ഫായിസ് വീണ്ടും മലയാളികളുടെ മനസ്സിലേക്ക് ഇടം നേടിയിരിക്കുന്നത്. മോട്ടിവേഷന്‍ പേജുകളിലും ട്രോളുകളും എല്ലാം ഫായിസിന്റെ വാക്കുകള്‍ കടമെടുക്കുകയായിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.