Kerala

കെ.എസ്.എഫ്.ഇ റെയ്ഡ് സ്വാഭാവികം; ധനമന്ത്രിയെ തള്ളി ജി.സുധാകരന്‍

 

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. പരിശോധന സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും സുധാകരന്‍ പറഞ്ഞു.

തന്റെ വകുപ്പിലും റെയ്ഡ് നടന്നിട്ടുണ്ട്. അത് മന്ത്രിമാരെ ബാധിക്കുന്ന കാര്യമല്ലെന്നും റെയ്ഡ് വിവരം വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രി ജി.സുധാകരന്റെ വാക്കുകള്‍

വിജിലന്‍സ് പരിശോധന എല്ലാ വകുപ്പിലും ഉണ്ട്. എന്റെ വകുപ്പില്‍ എത്രവട്ടം പരിശോധന നടന്നു. ഞാന്‍ എന്തെങ്കിലും പറഞ്ഞോ. ഇതൊക്കെ സ്വാഭാവികമായ നടപടിയാണ്. കേന്ദ്ര ഏജന്‍സി വട്ടമിട്ടു പറന്ന് നടന്നെന്ന് വച്ച് വിജിലന്‍സിനെ പിരിച്ചു വിടണോ. വിജിലന്‍സ് നന്നായി പ്രവര്‍ത്തിക്കണം. കേന്ദ്രത്തിന് നമ്മളെ ഉപദ്രവിക്കാനുള്ള വടി കൊടുക്കലാണ് അത്. അവര്‍ അന്വേഷിച്ചോട്ടെ എന്തുവേണമെങ്കിലും, പക്ഷേ ആരേയും ആക്ഷേപിക്കാനായി അന്വേഷിക്കരുത്.

പ്രതിപക്ഷത്തിന് ഇതൊന്നും ആയുധമായി മാറില്ല. അവരുടെ കൈയിലുള്ളത് ഒടിഞ്ഞ വില്ലാണ്. എല്ലാ വകുപ്പിലും വിജിലന്‍സ് അന്വേഷണമുണ്ട്. എന്റെ വകുപ്പില്‍ കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് 300ലേറെ ഫയലുകള്‍ ഞാന്‍ വിജിലന്‍സിന് കൊടുത്തിട്ടുണ്ട്. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് മൂന്ന് തരം അന്വേഷണത്തിന് ഞാന്‍ ശുപാര്‍ശ കൊടുത്തിട്ടുണ്ട്. ഇതൊക്കെ സാധാരണ നടപടിക്രമമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതുമതി.

കെ.എസ്.എഫ്.ഇ നല്ല പേരെടുത്ത സ്ഥാപനമാണ്. അവിടെ അന്വേഷണം ഉണ്ടായപ്പോള്‍ എന്തുകൊണ്ട് എന്ന ചോദ്യം വന്നു അത്രമാത്രം. ഇവിടെ ധനകാര്യ പരിശോധന വിഭാഗവും വിജിലന്‍സും എല്ലാം വേണം. എങ്കില്‍ മാത്രമേ കാര്യങ്ങള്‍ നന്നായി നടക്കൂ. എന്റെ വകുപ്പില്‍ നിന്നാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ കൊടുക്കുന്നത്. അവര്‍ തെറ്റായി പ്രവര്‍ത്തിക്കാതെ നോക്കിയാല്‍ മതി. അല്ലാതെ അവരുടെ പ്രവര്‍ത്തനം തടയാന്‍ പറ്റുമോ. വിജിലന്‍സ് റെയ്ഡ് കൊണ്ട് കെ.എസ്.എഫ്.ഇക്ക് എന്ത് സംഭവിക്കാനാണ്. 

ഊരാളുങ്കലില്‍ ഇ.ഡി പരിശോധന നടത്തിയിട്ട് ഒരു കാര്യവുമില്ല. യുഎല്‍സിസിക്ക് ഏറ്റവും കൂടുതല്‍ പദ്ധതി കൊടുത്തത് യുഡിഎഫ് സര്‍ക്കാരാണ്. മലപ്പുറത്ത് ആറ് മണ്ഡലത്തിലൂടെ പോകുന്ന ഒരു റോഡിന്റെ നവീകരണം ഒറ്റ പദ്ധതിയായി യുഎല്‍സിസിക്ക് കൊടുത്തു. ആറാട്ടുപുഴ തെക്കേക്കര മുതല്‍ കൊല്ലം വരെ 162 കോടിയുടെ റോഡ് പദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യുഎല്‍സിസിക്ക് കൊടുത്തു. അതു പിന്നെ നടപ്പാക്കിയത് എന്റെ കാലത്താണ്. ഫെബ്രുവരിയില്‍ ആ പദ്ധതിയിപ്പോള്‍ ഉദ്ഘാടനം ചെയ്യും.

കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഇത്തരം രാഷ്ട്രീയമൊന്നുമില്ല. അവര്‍ക്ക് ബിസിനസാണ് പ്രധാനം. കൈക്കൂലിയായി അഞ്ച് നയാപൈസ അവര്‍ ആര്‍ക്കും കൊടുക്കില്ല. മണ്ഡലത്തിലെ പദ്ധതികളെല്ലാം അവര്‍ ഏറ്റെടുത്താല്‍ മതിയെന്നാണ് എല്ലാ എംഎല്‍എമാരും പറയുന്നത്. കേരളത്തില്‍ ഇത്തരം നിര്‍മാണ കമ്പനികള്‍ കുറവാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.