കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദ് ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി ജു സുധാകരന്‍. ഇതുസംബന്ധിച്ച് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു. ലോക്ക്ഡൗണ്‍ ഇളവിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി ഏഴ് സര്‍വീസുകള്‍ നിര്‍ത്താന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് മന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചത്.
ജി സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദ് ചെയ്യരുത്…
കേരളത്തില്‍ ഓടുന്ന ജനശദാബ്ദി സ്‌പെഷ്യല്‍ ട്രെയിനുകളും വേണാട് സ്‌പെഷ്യല്‍ ട്രെയിനും റദ്ദ് ചെയ്യാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി ബഹു. ശ്രീ പിയൂഷ് ഗോയല്‍ജിക്ക് കത്തയച്ചു. രാജ്യത്ത് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന്റെ ഭാഗമായി മാര്‍ച്ച് 25 മുതല്‍ സംസ്ഥാനത്തെ റെയില്‍വേ സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു.
ലോക്ക് ഡൗണ്‍ പിന്‍വലിക്കലിന്റെ മൂന്നാം ഘട്ടത്തില്‍ അനുവദിച്ച ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം – കോഴിക്കോട് ജനശദാബ്ദി, കണ്ണൂര്‍ – തിരുവനന്തപുരം ജനശദാബ്ദി, എറണാകുളം – തിരുവനന്തപുരം എക്‌സ്പ്രസ്സ് എന്നീ മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാണിച്ചു കൊണ്ട് മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകളടക്കം 7 ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കണമെന്ന് റെയില്‍വേ ബോര്‍ഡ് തീരുമാനമെടുത്തിരിക്കുകയാണ്.
പരിമിതമായ യാത്രാ സൗകര്യം മാത്രമുള്ള ഈ സമയത്ത് കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ഈ ട്രെയിനുകള്‍ റദ്ദ് ചെയ്യുന്നത് യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നുറപ്പാണ്. റദ്ദാക്കുന്ന ട്രെയിനുകള്‍ ഒട്ടനവധി കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ദൈനംദിന യാത്രാമാര്‍ഗ്ഗമാണെന്നിരിക്കെ ജീവനക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുവാനും പല ഓഫീസുകളുടേയും പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കാനും ഇടയുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള സാഹചര്യത്തിലും സാവധാനമെങ്കിലും ജനജീവിതം സാധാരണ ഗതിയിലേക്കെത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദൈനംദിന യാത്ര കൂടുതല്‍ സുഗമമാവുന്ന തരത്തില്‍ ഹ്രസ്വദൂര പാസഞ്ചര്‍ ട്രെയിനുകളും അനുവദിക്കേണ്ടതുണ്ട്.
ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും ആരംഭിക്കാത്ത സാഹചര്യത്തില്‍ യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ നിലവിലുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടി നിര്‍ത്തലാക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടുhttps://www.facebook.com/Comrade.G.Sudhakaran/posts/3257813017588146
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.