Kerala

ടൈറ്റാനിയത്തിലെ എണ്ണചോര്‍ച്ച: സ്ഥിതി നിയന്ത്രണവിധേയമെന്ന് കളക്ടര്‍

 

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് തകര്‍ന്നു ഫര്‍ണസ് ഓയില്‍ കടലിലേക്ക് ഒഴുകിയ സംഭവത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. പൊതുജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും, മുന്‍കരുതലിന്റെ ഭാഗമായി രണ്ടു ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളില്‍ വിനോദസഞ്ചാരവും, ഇവിടങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു കടലില്‍ പോകുന്നതും നിരോധിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം എണ്ണച്ചോര്‍ച്ചയുണ്ടായ മേഖലകള്‍ സന്ദര്‍ശിച്ചു.

ഇന്നലെ (ഫെബ്രുവരി 10) പുലര്‍ച്ചെയാണ് ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് തകര്‍ന്ന് ഫര്‍ണസ് ഓയില്‍ ഓടവഴി കടലിലേക്ക് ഒഴുകിയത്. വാതകച്ചോര്‍ച്ചയുടെ ഉത്ഭവസ്ഥാനം അതിവേഗം കണ്ടെത്തി അടയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വളരെ വലിയ തോതില്‍ കടലിലേക്ക് എണ്ണ വ്യാപിക്കുന്നതു തടയാന്‍ കഴിഞ്ഞതായി കളക്ടര്‍ പറഞ്ഞു. എണ്ണ ചോര്‍ച്ചയുടെ വ്യാപ്തിയും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. കടലിലേക്ക് എണ്ണ എത്രത്തോളം പരന്നൊഴുകിയിട്ടുണ്ടെന്നു കോസ്റ്റ് ഗാര്‍ഡും ഓരോ മണിക്കൂറിലും പരിശോധന നടത്തുന്നുണ്ട്.

വേലിയേറ്റ സമയമല്ലാത്തതിനാല്‍ വലിയ തോതില്‍ കടലില്‍ പരന്നിട്ടില്ലെന്നാണു കോസ്റ്റ് ഗാര്‍ഡ് ലഭിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, തീരക്കടലില്‍ എണ്ണ വ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ തീരത്തെ മണ്ണിലും ഇതു കലര്‍ന്നിട്ടുണ്ട്. തിരമാലകള്‍ക്കൊപ്പം എണ്ണ സമീപ പ്രദേശങ്ങളിലെ മണ്ണിലേക്കു കലരുന്നതിനാലാണിത്. എണ്ണകലര്‍ന്ന മേല്‍മണ്ണ് പ്രദേശത്തുനിന്ന് ഉടന്‍ നീക്കംചെയ്യുമെന്നു കളക്ടര്‍ പറഞ്ഞു. വെട്ടുകാട് മുതല്‍ വേളി വരെയാണ് ഇപ്പോള്‍ എണ്ണ പടര്‍ന്നിരിക്കുന്നത്. ഈ മണല്‍ കമ്പനിയുടെതന്നെ സ്ഥലത്തേക്ക് ജെസിബി ഉപയോഗിച്ചു നീക്കംചെയ്ത് ഓയില്‍ ന്യൂട്രിലൈസര്‍ ഉപയോഗിച്ച് എണ്ണ നിര്‍വീര്യമാക്കും. അതിവേഗത്തില്‍ ഇതു പൂര്‍ത്തിയാക്കാന്‍ കമ്പനിക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനസാന്ദ്രത കൂടിയ മേഖലകളില്‍ ആദ്യമെന്ന നിലയ്ക്കാകും മണ്ണു നീക്കംചെയ്യുക. തീരക്കടലില്‍ വ്യാപിച്ചിരിക്കുന്ന ഓയില്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ചു മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

എണ്ണച്ചോര്‍ച്ച സംബന്ധിച്ച് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കമ്പനിയില്‍ പരിശോധന നടത്തി. ഓടയിലൂടെ കടലിലേക്ക് ഒഴുകിയ ഭാഗത്ത് കെട്ടിക്കിടക്കുന്ന എണ്ണ അടിയന്തരമായി നീക്കംചെയ്തു പ്രദേശം വൃത്തിയാക്കാന്‍ ദുരന്ത നിവാരണ വിഭാഗം കമ്പനിക്കു നിര്‍ദേശം നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, റവന്യൂ, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

 

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.