Web Desk
ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണെന്നും ജോലി ചെയ്യുന്നതില്‍ നിന്ന് ആരും വിലക്കരുതെന്നും ലിജോ ജോസ് വ്യക്തമാക്കി. കൂടാതെ തനിക്ക് ഇഷ്ടമുളള പ്ലാറ്റ്‌ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും കലാകാരന്മാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.
“സിനിമയെന്നാല്‍ എനിക്ക് പണമുണ്ടാക്കാനുളള ഉപകരണമല്ല, മറിച്ച് എന്‍റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാനുളള മാധ്യമമാണ്. അതുകൊണ്ട് തന്നെ ഞങ്ങളോട് സിനിമ ഉണ്ടാക്കരുതെന്ന് പറയരുതെന്നും അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ദയനീയമായി തോല്‍ക്കുമെന്നും” അദ്ദേഹം പറഞ്ഞു.
പുതിയ സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മലയാള സിനിമ മേഖലയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ലിജോ സോസ് പെല്ലിശ്ശേരിയുടെ പോസ്റ്റ്.ഇതിന് മുന്‍പ് തന്‍റെ പുതിയ സിനിമയുടെ പോസ്റ്റര്‍ ലിജോ പുറത്തുവിട്ടിരുന്നു. ജൂലായ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമന്നും അന്ന് പറഞ്ഞിരുന്നു. “ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാ ആരെടാ തടയാന്‍” എന്നാണ് അദ്ദേഹം കുറിച്ചത്. ഇത് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിര്‍മാതാക്കാളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.