86 വര്‍ഷത്തിനിടയില്‍ ഹാഗിയ സോഫിയയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു. ഹാഗിയ സോഫിയയില്‍ നടന്ന ചടങ്ങില്‍ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാനൊപ്പം ഏതാനും ഉന്നത ഉദ്യോഗസ്ഥരും പ്രത്യേക അതിഥികളും മാത്രമേ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിട്ടുള്ളു . മ്യൂസിയമായിരുന്ന ഹാഗിയ സോഫിയ ഉന്നത കോടതിയുടെ വിധിയെത്തുടര്‍ന്ന് മുസ്ലിം പള്ളിയാക്കി തുര്‍ക്കി സര്‍ക്കാര്‍ മാറ്റുകയായിരുന്നു. 1500 വര്‍ഷത്തോളം പഴക്കമുള്ള ഹാഗിയ സോഫിയ ആദ്യം കത്തീഡ്രലായിരുന്നു. 1453 മെയ് 29 ന് ഇസ്താംബൂള്‍ ഓട്ടോമന്‍ പിടിച്ചടക്കിയതിനെത്തുടര്‍ന്ന് ഒരു പള്ളിയായി മാറ്റി, തുടര്‍ന്ന് 1935 ല്‍ മ്യൂസിയമായി.
അതേസമയം പള്ളി മ്യൂസിയമാക്കി മാറ്റിയത് നിയമവിരുദ്ധമായിട്ടാണെന്നാണ് കോടതി വിധിച്ചത്. തുടര്‍ന്ന് മ്യൂസിയത്തെ വീണ്ടും പള്ളിയാക്കി തുര്‍ക്കി സര്‍ക്കാര്‍ മാറ്റി. പള്ളിയിലെ ആദ്യപ്രാത്ഥനയില്‍ പ്രസിഡന്റും മന്ത്രിമാരും അടക്കം നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇസ്തംബൂളിലെ ചിരപുരാതനമായ ഹാഗിയ സോഫിയ പള്ളിയാക്കി പരിവര്‍ത്തിപ്പിച്ചതില്‍ ഗ്രീസിലും അമേരിക്കയിലും ക്രിസ്ത്യന്‍ സഭാ നേതാക്കളില്‍ നിന്നും എല്ലാം വിശാംര്ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മതത്തിലൂന്നിയ തീവ്ര ദേശീയതയാണ് എര്‍ദോഗാന്‍ പ്രയോഗിക്കുന്നതെന്ന് വിമര്‍ശകര്‍ ഉന്നയിച്ചു. വിശ്വപ്രസിദ്ധ സാഹിത്യകാരനായ ഓര്‍ഹാന്‍ പാമുക്കും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പള്ളിയില്‍ ആയിരത്തോളം പേര്‍ക്ക് ഒരു സൈറ്റില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സാധിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.