UAE

യുഎഇ മസ്ജിദുകളില്‍ ജുമുഅ ഇന്നു മുതല്‍

 

അബുദബി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ മസ്ജിദുകളില്‍ നിര്‍ത്തിവച്ച ജുമുഅ നമസ്‌കാരങ്ങള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കുന്നു. ദുബയിലെ 766 പള്ളികളും ഷാര്‍ജയിലെ 487 പള്ളികളും ജുമുഅയ്ക്കു വേണ്ടി തുറക്കുമെന്ന് മതകാര്യവകുപ്പുകള്‍ അറിയിച്ചു. മറ്റ് എമിറേറ്റുകളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജുമുഅ നമസ്‌കാരം നടക്കും.

ഒമ്പതു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് പള്ളികളില്‍ ജുമുഅ തുടങ്ങുന്നത്. പള്ളികളില്‍ ഉള്‍ക്കൊള്ളാനാവുന്ന ശേഷിയുടെ 30 ശതമാനം പേര്‍ക്കാണ് ജുമുഅയ്ക്കു പ്രവേശനം അനുവദിക്കുക. മാത്രമല്ല, അരമണിക്കൂര്‍ മുമ്പ് മാത്രമാണ് പള്ളികള്‍ തുറക്കുക. 10 മിനിറ്റില്‍ ഖുത്തുബയും നമസ്‌കാരവും അവസാനിപ്പിക്കും. നമസ്‌കാരം കഴിഞ്ഞാല്‍ അരമണിക്കൂറില്‍ പള്ളി അടച്ചിടും.

ജുമുഅ നമസ്‌കാരത്തിനെത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണമെന്നും പായ കൊണ്ടുവരണമെന്നും അറിയിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തി വേണം പള്ളിയിലെത്താന്‍. പള്ളിക്ക് സമീപത്തെ ഷെഡുകളിലും നമസ്‌കരിക്കാന്‍ അനുമതിയുണ്ട്. പ്രാര്‍ഥനയിലെല്ലാം ശാരീരിക അകലം പാലിക്കണം. ഖുര്‍ആന്‍ വീട്ടില്‍ നിന്ന് കൊണ്ടുവരണമെന്നും പാരായണത്തിന് മൊബൈല്‍ ഫോണു ടാബും ഉപയോഗിക്കാമെന്നും അറിയിപ്പിലുണ്ട്. ജുമുഅയ്ക്കു മുമ്പോ ശേഷമോ തടുച്ചികൂടരുത്. ഹസ്തദാനത്തിനും വിലക്കുണ്ട്. ഭക്ഷ്യവസ്തുക്കള്‍, നോട്ടീസ്, സംഭാവന എന്നവയുടെ വിതരണം വിലക്കിയിട്ടുണ്ട്. മുതിര്‍ന്നവരും രോഗികളും കുട്ടികളും ജുമുഅയ്ക്കു വരുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.