കോവിഡ് ചട്ടങ്ങള്‍ പാലിച്ചു പുനരാരംഭിച്ച ഉംറ തീര്‍ഥാടനത്തിനു വന്നവരില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ഥാടനം കഴിഞ്ഞ നാലിനാണ് പുനരാരംഭിച്ചത്. നാലു ദിവസത്തിനകം 24,000 തീര്‍ഥാടകരാണ് ഉംറക്കായി മക്കയില്‍ എത്തിയത്. അവരില്‍ ഒരാളിലും വൈറസ് ബാധ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് കാരണം കഴിഞ്ഞ മാര്‍ച്ച് പകുതിയോടെ ഉംറ തീര്‍ഥാടനം നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഈ ഒക്ടോബര്‍ നാലിനാണ് തീര്‍ഥാടനം പുനരാരംഭിച്ചത്. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് തീര്‍ഥാടനം ആരംഭിച്ചത്.
മുപ്പത് ശതമാനം ശേഷിയില്‍ മാത്രമേ ഉംറ നിര്‍വഹിക്കാന്‍ അനുവാദമുള്ളൂ. ഇതു പ്രകാരം ഒരു ദിവസം 6,000 പേര്‍ക്കു വരെ പരമാവധി ഉംറ ചെയ്യാം.
വിവിധ ഘട്ടങ്ങളിലായാണ് ഉംറ തീര്‍ഥാടനം നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സൗദി പൗരന്മാര്‍ക്കും രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കുമാണ് തീര്‍ഥാടനത്തിന് അനുമതി. 2021 ജനുവരിയോടെ തീര്‍ഥാടനം പഴയ പടിയിലാക്കുമെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.