കോവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 141 പേര്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകള്‍ തകര്‍ന്നു. ചൈനയിലെ ഹ്യൂബെ, ജിയാങ്‌സി, അന്‍ഹുയി, ഹുനാന്‍, സിഷ്വാന്‍, ഗുവാങ്‌സി തുടങ്ങി 27 പ്രവിശ്യകള്‍ ദിവസങ്ങളായി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.
വുഹാന്‍ നഗരത്തിനു സമീപത്തുകൂടി ഒഴുകുന്ന യാങ്‌സി നദി കരകവിഞ്ഞൊഴുകുകയാണ്. വുഹാന് 368 കിലോമീറ്റര്‍ അകലെയുള്ള മൂന്നു വലിയ അണക്കെട്ടുകള്‍ മുന്നൊരുക്കമില്ലാതെ തുറന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതായി റിപോര്‍ട്ടുണ്ട്. അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതോടെ യാങ്‌സി നദിക്കു സമീപമുള്ള നഗരങ്ങള്‍ വെള്ളത്തിലായിരിക്കുകയാണ്. മധ്യ ചൈനയിലെ നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ 98 നദികളുടെ തീരപ്രദേശങ്ങളും വെള്ളത്തിലാണുള്ളത്. 1961 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ചൈനയില്‍ ഇപ്പോള്‍ ലഭിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.