ഐ പി എൽ പതിമൂന്നാം സീസണിന്റെ പ്ലേ ഓഫിൽ സ്ഥാനമുറപ്പിച്ച ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് മുൻ ചാമ്പ്യൻമാരുടെ പ്ലേ ഓഫ് പ്രവേശം. സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് പ്രകടനമാണ് മുംബൈയ്ക്ക് വിജയം ഒരുക്കിയത്. രണ്ടാം സ്ഥാനക്കാരായ ബാംഗ്ലൂരിന് പ്ലേ ഓഫിലെത്താൻ ഇനിയും കാത്തിരിക്കണം.
സ്കോർ:
ബാംഗ്ലൂർ 164/6 (20)
മുംബൈ 166/5 (19.1)
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ദേവദത്ത് പടിക്കലും ജോഷ് ഫിലിപ്പെയും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. ഫിലിപ്പെ 33(24) പുറത്തായതോടെ ബാംഗ്ലൂർ ബാറ്റിംഗിന്റെ തകർച്ച തുടങ്ങി. ക്യാപ്റ്റൻ കോഹ്ലി (9), എ ബി ഡിവില്ലിയേഴ്സ് (15), ദുബെ (2),മോറിസ് (4) എന്നിവർ പരാജയമായി. ദേവദത്ത് പടിക്കലാണ് ടോപ് സ്കോറർ 74(45). അവസാന 28 ബോളിൽ 33 റൺസ് മാത്രമാണ് എടുക്കാനായത്. മൂന്ന് വിക്കറ്റെടുത്ത ബുംറയാണ് ബാംഗ്ലൂർ ബാറ്റിംഗ് നിരയെ തകർത്തത്.
മുംബൈയ്ക്കായി ഡി കോക്കും ഇഷാൻ കിഷനും ശ്രദ്ധയോടെയാണ് തുടങ്ങിയത്. ഡി കോക്ക് 18 ഉം കിഷൻ 25 ഉം റൺസെടുത്ത് പുറത്തായി. പിന്നീടെത്തിയ സൂര്യകുമാർ യാദവാണ് മുംബൈയുടെ നെടുംതൂണായത്. തിവാരിയും ക്രുനാൽ പാണ്ഡ്യയും പെട്ടെന്ന് പുറത്തായെങ്കിലും ഹർദിക് പാണ്ഡ്യ, യാദവിന് മികച്ച പിന്തുണ നൽകി. 19-ാം ഓവറിൽ പാണ്ഡ്യ പുറത്തായപ്പോഴേയ്ക്കും മുംബൈ വിജയത്തിന്റെ പടിക്കലെത്തിയിരുന്നു. യാദവും പൊള്ളാർഡും ചേർന്ന് അഞ്ച് പന്ത് ശേഷിക്കെ മുംബൈയെ വിജയത്തിലെത്തിച്ചു. സൂര്യകുമാർ യാദവ് 43 പന്തിൽ 79 റൺസുമായി പുറത്താകാതെ നിന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.