Kerala

മത്തിയുടെ ലഭ്യത കുറയും: കരുതല്‍ വേണമെന്ന് ശാസ്ത്രജ്ഞര്‍

കൊച്ചി: കേരളീയരുടെ ഇഷ്ട മീനായ മത്തിയുടെ ലഭ്യതയില്‍ ഈവര്‍ഷവും കാര്യമായ വര്‍ധനവുണ്ടാകില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ). കഴിഞ്ഞ രണ്ട് വര്‍ഷത്തെ പോലെ മത്തിയുടെ ക്ഷാമം തുടരുമെന്നാണ് പ്രവചനം. അതിനാല്‍ മത്തി പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചു.

കടല്‍വെള്ളം ചൂടാകുന്ന എല്‍നിനോ പ്രതിഭാസം മത്തിയുടെ ഉല്‍പാദനത്തെ ദോഷകരമായി ബാധിച്ചിരുന്നു. പ്രജനനത്തിനും ശരിയായ വളര്‍ച്ചക്കും എല്‍നിനോ തടസ്സമായിരുന്നു. നിലവിലെ സമുദ്രകാലാവസ്ഥ മത്തിയുടെ പ്രജനനത്തിന് അനുയോജ്യമല്ലാത്തതാണ് ക്ഷാമം തുടരുന്നതിനു കാരണമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

ചെറുമത്തി പിടിക്കുന്നത് ഒഴിവാക്കണം. മുട്ടയിടാറായ മീനുകളെയും പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിയന്ത്രണങ്ങള്‍ പാലിച്ചാലേ വരും വര്‍ഷങ്ങളില്‍ മത്തി കൂടുതല്‍ ലഭിക്കൂ. കേരളതീരത്ത് മത്തി കാര്യമായി കാണപ്പെടുന്നില്ല. തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ തീരങ്ങളില്‍ മുട്ടമത്സ്യങ്ങളുടെ ചെറിയ കൂട്ടങ്ങളെ കണ്ടെത്തിയിരുന്നു. പ്രജനനത്തിനുള്ള സമയം നല്‍കാതെ ഇവയെ പിടിച്ചെടുക്കുന്നത് ദോഷമാകുമെന്ന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മുട്ടമത്സ്യങ്ങളെ പിടിക്കുന്നതിന് നിയമതടസ്സങ്ങളില്ല. മത്തി വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ പ്രജനനത്തിന് പാകമായ മത്തി പിടിക്കാതിരിക്കണമെന്ന്  ഉത്തരവാദിത്ത പൂര്‍ണമായ മത്സ്യബന്ധനം വരുംവര്‍ഷങ്ങളില്‍ മത്തിയുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.