India

ജോലിയില്‍ നിന്ന്‌ നേരത്തെ വിരമിക്കാന്‍ വേണം ആസൂത്രണം

കെ.അരവിന്ദ്‌

ജോലിയില്‍ നിന്ന്‌ നേരത്തെ വിരമിക്കുന്ന ത്‌ നമ്മുടെ കാലത്ത്‌ അസാധാരണമായ കാര്യമല്ല. ജോലിയുടെ സമ്മര്‍ദത്തില്‍ നിന്ന്‌ വിടുതല്‍ നേടുന്നതോടെ ലഭിക്കുന്ന സ്വാതന്ത്ര്യമാണ്‌ ഇതിന്‌ മിക്കവരെയും പ്രേരിപ്പിക്കുന്നത്‌. എന്നാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രമേ അതിന്‌ സാധ്യമാകൂ.

സാമ്പത്തികമായി പ്രാപ്‌തി നേടിയതിനു ശേഷം അമ്പത്തിയഞ്ചോ അറുപതോ എ ത്തുന്നതിനു മുമ്പേ ജോലിയില്‍ നിന്ന്‌ വിര മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒട്ടേറെയുണ്ടാകും. അവരെ അതില്‍ നിന്ന്‌ തടയുന്നത്‌ പല ഘടകങ്ങളാണ്‌.

തനിക്ക്‌ മതിയായ സാമ്പത്തിക ശേഷിയുണ്ടോയെന്ന സംശയമാകും ചിലരെ ഭരിക്കുന്നത്‌. ഏതെങ്കിലും തരത്തിലുള്ള അടിയന്തി ര സാഹചര്യമുണ്ടായാല്‍ നിലവിലുള്ള സമ്പത്ത്‌ മതിയാകുമോയെന്ന സംശയമുണ്ടാകാം. എല്ലാ മാസവും ലഭിക്കുന്ന വേതനം ഇല്ലാതാകുക എന്നത്‌ മിക്കവരെയും സംബ ന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കാര്യമായിരിക്കും.

വിരമിച്ചതിനു ശേഷം എന്തില്‍ മുഴുകുമെ ന്ന ചോദ്യം പലരെയും കുഴക്കുന്നതാണ്‌. എല്ലാ ദിവസവും എട്ട്‌-പത്ത്‌ മണിക്കൂര്‍ ജോലി ചെയ്യുന്ന സ്ഥാനത്ത്‌ ഒന്നും ചെയ്യാതെ ഇരിക്കുക എന്നത്‌ എളുപ്പമുള്ള കാര്യമല്ല. ഈ സമയങ്ങളില്‍ എന്തു ചെയ്യുമെന്നത്‌ പ്രധാന ചോദ്യമായിരിക്കും.

ജോലിയില്‍ നിന്ന്‌ വിരമിക്കുന്നതോടെ `ഐഡന്റിറ്റി ക്രൈസിസ്‌’ നേരിടുന്ന സ്ഥിതി യുണ്ടാകാം. ജോലി ചെയ്യുമ്പോള്‍ താന്‍ വൈദഗ്‌ധ്യം നേടിയ മേഖലയുമായി ബന്ധപ്പെട്ട `ഐഡന്റിറ്റി’ സമൂഹത്തിലുണ്ടാകും. വിരമി ക്കുന്നതോടെ ഇത്‌ ഇല്ലാതാകുന്നത്‌ പലരെ യും വിഷമിപ്പിക്കുന്നു.

വിരമിച്ചതിനു ശേഷമുള്ള സാമൂഹിക ബ ന്ധങ്ങള്‍ പഴയതു പോലെയായിരിക്കില്ല. ജോലിസ്ഥലത്തുള്ള ബന്ധങ്ങള്‍ നഷ്‌ടമാ കാം. സുഹൃദ്‌ബന്ധങ്ങളില്‍ പോലും ഇത്‌ പ്ര തിഫലിക്കാം. വിരമിച്ചതിനു ശേഷമുള്ള ഏ കാന്തത പലര്‍ക്കും അസഹ്യമായി അനുഭവ പ്പെടാം. ഇത്തരം പ്രതിബന്ധങ്ങളെ അതിജീ വിക്കുന്നവര്‍ക്ക്‌ മാത്രമേ നേരത്തെയുള്ള വിര മിക്കല്‍ സന്തോഷപ്രദമാക്കാനാകൂ. മറ്റുള്ളവ രുമായുള്ള താരതമ്യം മതിയാക്കുക എന്നതാണ്‌ ഒന്നാമത്തെ കാര്യം. എല്ലാ ദിവസവും എട്ട്‌-പത്ത്‌ മണിക്കൂര്‍ ജോലി ചെയ്യുന്നതാ യിരിക്കാം മറ്റുള്ളവരുടെ ആനന്ദം. സ്വതന്ത്രമായി ജീവിക്കുന്നതിലാണ്‌ നിങ്ങളുടെ ആന ന്ദമെങ്കില്‍ അതിനുള്ള തീരുമാനവുമായി മുന്നോട്ടു പോവുക.

എല്ലാ മാസവും ലഭിക്കുന്ന വരുമാനം ഇ ല്ലാതാകുമെന്ന ആശങ്ക മികച്ച പെന്‍ഷന്‍ ആ സൂത്രണം നടത്തിയവരെ സംബന്ധിച്ചിട ത്തോളം ഒഴിവാക്കാവുന്നതാണ്‌. അടിയന്തിര ആവശ്യങ്ങളും ലക്ഷ്യങ്ങളും കൈവരിക്കാനാ യുള്ള തുകയ്‌ക്കു പുറമെ പ്രതിമാസ ചെല വുകള്‍ നിറവേറ്റുന്നതിനും പെന്‍ഷന്‍ ആസൂ ത്രണം നിങ്ങളെ സഹായിക്കുന്നുണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. നിക്ഷേപം വെറുതെ കിടക്കുകയല്ല. അതില്‍ നിന്നുള്ള നേട്ടം കൂടി നിങ്ങള്‍ക്ക്‌ ലഭിക്കുന്നുണ്ട്‌.

വിരമിക്കുന്നതിന്‌ മുമ്പ്‌ രണ്ട്‌ വര്‍ഷം മുമ്പെങ്കിലും അത്‌ ആ സൂത്രണം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. വിരമിച്ചതിനു ശേഷമുള്ള പ്രതിമാസ ചെലവുകള്‍ക്കായി സമ്പത്ത്‌ പര്യാപ്‌തമാകുമോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌.

നിലവിലുള്ള ജീവിത ശൈലി തുടാന്‍ ഭാവിയില്‍ എത്ര പണം വേണമെന്നത്‌ കണക്കാക്കിയാണ്‌ ഇത്‌ തീരുമാ നിക്കേണ്ടത്‌. വിരമിച്ചതിനു ശേഷമു ള്ള ജീവിതം എങ്ങനെ വേണമെന്നും ആസൂത്രണം ചെയ്യുക.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.