കെ.അരവിന്ദ്
റിപ്പോ നിരക്ക് 4 ശതമാനമായി കുറഞ്ഞിരിക്കുന്ന സാഹചര്യം വായ്‌പയെടുക്കുന്നവര്‍ക്കും വായ്‌പയെടുത്തവര്‍ക്കും ഗുണകരമാണെങ്കിലും നിശ്ചിത വരുമാനത്തിനായി ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നവരെ ദോഷകരമായാണ് ബാധിച്ചിരിക്കുന്നത്.
ബാങ്കുകളുടെ ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്നത് താതതമ്യേന കുറഞ്ഞ പലിശ മാത്രമാണ്. ഉദാഹരണത്തിന് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് രാജ്യ ത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ നല്‍കുന്നത് 5.1 ശതമാനം പലിശ മാത്രമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6 ശതമാനം പലിശയാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സാധാരണക്കാര്‍ക്ക് 6.8 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.3 ശതമാന വും പലിശ ലഭ്യമായിരുന്നു. അതിനു ശേഷം തുടര്‍ച്ചയായാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് വെട്ടിക്കുറച്ചത്.
എസ്‌ബിഐയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം ബാങ്കില്‍ മുതിര്‍ന്ന പൗരന്‍മാരുടെ 4.1 കോടി അക്കൗണ്ടുകളിലായി 14 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. ഈ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ കാലയളവ് പൂത്തിയാക്കി പുതുക്കുമ്പോള്‍ നിലവിലുള്ള കുറഞ്ഞ പലിശനിരക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ നിക്ഷേപത്തില്‍ നിന്നും നിശ്ചിത വരുമാനം ലക്ഷ്യമിടുന്ന വര്‍ ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടാവുന്നതാണ്.
ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളേക്കാള്‍ ഉയര്‍ന്ന പലിശയാണ് കമ്പനി ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ നല്‍കുന്നത്. നിലവില്‍ ഉയര്‍ന്ന റേറ്റിങ്ങുള്ളതിനാല്‍ മതിയായ സുരക്ഷിതത്വമുള്ള ചില കമ്പനികളുടെ ഫി ക്‌സഡ് ഡെപ്പോസിറ്റുകള്‍ എട്ട് ശതമാനത്തിലേറെ പലിശ മൂന്ന് വര്‍ഷ ത്തേക്ക് നല്‍കുന്നുണ്ട്. ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ഫിനാന്‍സ്, പിഎന്‍ബി ഹൗസിങ് ഫിനാന്‍സ് തുടങ്ങിയ കമ്പനികള്‍ മൂന്ന് വര്‍ഷത്തെ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് 8.3 ശതമാനം മുതല്‍ 8.45 ശതമാനം വരെയാണ്. അതായത് എസ് ബിഐ നല്‍കുന്നതിനേക്കാള്‍ മൂന്ന് ശതമാനത്തിലേറെ പലിശയാ ണ് ഈ കമ്പനികള്‍ നല്‍കുന്നത്.
അതേസമയം ഉയര്‍ന്ന പലിശനിരക്ക് മാത്രം കണക്കിലെടുത്ത് കമ്പനി സ്ഥിരനിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കരുത്. കമ്പനികളുടെ വിശ്വാസ്യത, ട്രാക്ക് റെക്കോഡ്, മാനേജ്‌മെന്റിന്റെ സ്വഭാവം എന്നിവ പരിശോധിച്ചു മാത്രമേ ഇത്തരം നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാവൂ. നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കേണ്ട ഏറ്റവും പ്രധാന മാര്‍ഗം അവയുടെ റേറ്റിങ് ആണ്. നിക്ഷേപ പദ്ധതികള്‍ക്ക് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ റേറ്റിങ് നിര്‍ബന്ധമാണ്. AAA ആണ് ഏറ്റവും ഉയര്‍ന്ന റേറ്റിങ്.
ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ഫിനാന്‍സ്, പിഎന്‍ബി ഹൗസിങ് ഫിനാന്‍സ് തുടങ്ങിയ കമ്പനികളുടെ നിക്ഷേപ പദ്ധതികളുടെ റേറ്റി ങ് AAA ആണ്. അതുകൊണ്ടുതന്നെ ഇവയുടെ സുരക്ഷിതത്വം ഉയര്‍ന്ന നിലയിലാണെന്ന് ഉറപ്പുവരുത്താം. AAA റേറ്റിങ്ങുള്ള എല്‍ഐസി ഹൗസിങ് ഫിനാന്‍സും ഐസിഐസിഐ ഹോം ഫിനാന്‍സും മൂന്ന് വര്‍ഷത്തെ നിക്ഷേപത്തിന് 7.95-8 ശതമാനം പലിശയാണ് നല്‍കുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.