കെ.അരവിന്ദ്
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മതിയായ നിക്ഷേപവും ഇന്‍ഷുറന്‍സും ഉണ്ടാകുക എളുപ്പമല്ല. എന്നാല്‍ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷയെ മുന്‍നിര്‍ത്തി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ വഴി ഒരു പ രിധി വരെ നിക്ഷേപവും ഇന്‍ഷുറന്‍സും ഉറപ്പുവരുത്താന്‍ താഴേ തട്ടിലുള്ളവര്‍ക്ക് സാധിക്കും. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവര്‍ക്കിടയില്‍ ഇത്തരം പദ്ധതികളെ കുറിച്ചുള്ള അവബോധം പരിമിതമാണ്.
ഇത്തരം എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യം ഒരു വ്യക്തിക്ക് ലഭിക്കുന്നത് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമാണ്. മിക്ക ക്ഷേമ പദ്ധതികളും വഴി പണം ലഭിക്കുന്നത് ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ്. അതിനാല്‍ ആദ്യം ചെയ്യേണ്ടത് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വിപുലമാക്കാനായി ആരംഭിച്ച പ്രധാനമന്ത്രി ജ ധന്‍ യോജനയുടെ കീഴിലായി ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയാണ്. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ കീഴിലായി അക്കൗണ്ട് തുറയ്‌ക്കുന്നവര്‍ക്ക് 30,000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജും ഒരു ലക്ഷം രൂപയുടെ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് കവറേജും ലഭിക്കുന്നു. അടുത്തതായി ചെയ്യേണ്ടത് ഒരു ആധാര്‍ കാര്‍ഡ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ്.
ചെറിയ പ്രീമിയത്തിലൂടെ ടേം ഇന്‍ഷുറന്‍സ് പോളിസി എടുക്കാനുള്ള സൗകര്യം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയുടെ കീഴിലായി രണ്ട് ലക്ഷം രൂപയുടെ കവറേജ് 18 മുതല്‍ 50 വയസ് വരെയുള്ള വ്യക്തികള്‍ക്ക് ലഭ്യമാണ്. ഇതിനായി നല്‍കേണ്ട പ്രതിവര്‍ഷ പ്രീമി യം 330 രൂപയാണ്. ബാങ്ക് അക്കൗണ്ടില്‍ നിന്നും എല്ലാ വര്‍ഷവും ഓട്ടോ ഡെബിറ്റ് സംവിധാനം വഴി പ്രീമിയം അടയ്‌ക്കാവുന്നതാണ്.
നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ടേം പോളിസിയെടുക്കുന്നതിന് ചില നിബന്ധനകളുണ്ട്. സംഘടിത മേഖലയില്‍ ജോലിയോ ബിസിനസോ ചെയ്യുന്ന, രണ്ട് ലക്ഷം രൂപക്ക് മുകളില്‍ വാര്‍ഷിക ആദായമുള്ളവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ ടേം ഇന്‍ഷുറന്‍സ് അനുവദിക്കുകയുള്ളൂ. അതേ സമയം ജീവന്‍ ജ്യോതി ഭീമ യോജന വഴി സമൂഹത്തിന്റെ താഴേ തട്ടിലുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്.
പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനയുടെ കീഴിലായി പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ലഭ്യമാണ്. പ്രതിവര്‍ഷം 12 രൂപ പ്രീമിയം നല്‍കിയാല്‍ ഒരു ലക്ഷം രൂപ മു തല്‍ രണ്ട് ലക്ഷം രൂപ വരെയാണ് കവറേജ് ലഭ്യമാകുന്നത്.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴിലായി അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജും ലഭ്യമാണ്. ഈ പദ്ധതിക്കു കീഴിലായി കവറേജ് ലഭിക്കുന്നതിന് പ്രീമിയം നല്‍കേണ്ടതില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് ഈ പദ്ധതിക്കു കീഴിലായി കവറേജ് ലഭിക്കുന്നത്. അസംഘടിത മേഖലയിലെ അവിദഗ്‌ധ തൊഴിലാളികള്‍ക്ക് മാത്രമാണ് ഈ പോളിസി അനുവദിക്കുന്നത്.
പ്രധാനമന്ത്രി ശ്രാം യോഗി മന്ദന്‍ പെന്‍ഷന്‍ യോജന വഴി അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ആസൂത്രണവും നടത്താവുന്നതാണ്. 40നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രതിവര്‍ഷം 200 രൂപ വീതം പ്രീമിയം അടച്ചാല്‍ 60-ാം വയസ് മുതല്‍ എല്ലാ വര്‍ഷവും 3000 രൂപ പെന്‍ഷന്‍ ലഭിക്കും.
ടേം ഇന്‍ഷുറന്‍സ്, പേഴ്‌സണല്‍ ആ ക്‌സിഡന്റ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ആസൂത്രണം തുടങ്ങിയവ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഏറെക്കുറെ അപ്രാപ്യമാണെന്നിരിക്കെ ഇത്തരം സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ വഴി അത് ഒരു പരിധി വരെ യാഥാര്‍ത്ഥ്യമാക്കാം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.