കെ.അരവിന്ദ്
അടുത്ത മാസങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റ് തയാറാക്കുന്നതിനുള്ള തിരക്കിലായിരിക്കും. കേന്ദ്ര ബജറ്റ് തയറാകുന്നതിന് മുന്നോടിയായ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാരുകള്‍ ബജറ്റ് തയാറാക്കുന്ന രീതിയില്‍ നിന്നും വ്യക്തികള്‍ക്ക് പല പാഠങ്ങളും പഠിക്കാനുണ്ട്. സര്‍ക്കാര്‍ ബജറ്റുകളില്‍ ചെയ്യുന്ന പലതും സാമ്പത്തിക അച്ചടക്കം പുലര്‍ ത്തുന്ന വ്യക്തികള്‍ക്ക് ചെയ്യാവുന്നതല്ല.
ബജറ്റ് ചര്‍ച്ചകളില്‍ പ്രധാനമായും പ്രതിപാദിക്കപ്പെടുന്ന ഒരു വിഷയം ധനകമ്മിയാണ്. സര്‍ക്കാരിന്റെ വരുമാനത്തേക്കാള്‍ കൂടുതലായി എത്ര തുക ചെലവഴിക്കുന്നുവെന്നാണ് ധനകമ്മി കൊണ്ട് അര്‍ത്ഥമാക്കുന്നത്. മിക്കപ്പോഴും സര്‍ക്കാര്‍ ബജറ്റും കമ്മിയിലായിരിക്കും.
പക്ഷേ വ്യക്തികളുടെ കാര്യത്തിലാണെങ്കില്‍ കമ്മി എന്നത് സാമ്പത്തികമായ കെണി യിലേക്കുള്ള കാല്‍വെപ്പാണ്. വരുമാനത്തേക്കാള്‍ നിങ്ങള്‍ ചെലവഴിക്കുന്നുവെങ്കില്‍ എ ത്രയും പെട്ടെന്ന് ആ ശീലം നിയന്ത്രിക്കേണ്ടതുണ്ടത്. പ്രതിമാസ ചെലവും കടവും എത്രയാണെന്ന് കണക്കാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പ്രതിമാസ ചെലവിനായി കടമെടുക്കേണ്ട സ്ഥിതിയില്‍ മാറ്റം വരുത്തണം. ക്രെ ഡിറ്റ് കാര്‍ഡ് പോലുള്ളവയുടെ ഉപയോഗം സൃഷ്ടിക്കുന്ന കടക്കെണിയില്‍ ചെന്നുവീഴാതിരിക്കാന്‍ ശ്രദ്ധിക്കണം.
സമീപകാലത്ത് കേന്ദ്രസര്‍ക്കാരിന്റെ കടത്തിലുണ്ടായ വര്‍ധന ഗണ്യമാണ്. എന്നാല്‍ കടം കൂടുന്നതിനെ കുറിച്ച് സര്‍ക്കാരിന് ഏറെ വേവലാതിപ്പെടേണ്ടതില്ല. നികുതി വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനും കുറഞ്ഞ പലിശനിരക്കില്‍ വായ്പയെടുക്കാനും സര്‍ക്കാരിന് സാധിക്കും. എന്നാല്‍ വ്യക്തികളുടെ സ്ഥിതി വ്യത്യസ്തമാണ്. പണപ്പെരുപ്പ നിരക്കിന് അനുസരിച്ച് മാസവരുമാനത്തില്‍ എല്ലാ വര്‍ഷവും വര്‍ധനയുണ്ടാകണമെന്നില്ല. അതുകൊണ്ട് കടബാധ്യത കൂടാതിരിക്കാനും അത് കുറച്ചുകൊണ്ടുവരാനും എപ്പോഴും വ്യക്തികള്‍ ശ്രദ്ധിക്കണം.
മൂലധനത്തെയും വരുമാനത്തെയും ര ണ്ടായി കാണുന്ന രീതി പലപ്പോഴും സര്‍ക്കാര്‍ അക്കൗണ്ടിംഗിലില്ല. ആസ്തികളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയെയും വരുമാനമായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഉദാഹരണത്തിന് പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെയും ടെലികോം സ്പെക്ട്രം ലേലത്തിലൂടെയും ലഭിക്കുന്ന തുക വാര്‍ഷിക വരുമാനത്തില്‍ ഉള്‍പ്പെടുത്തി ധനകമ്മി കുറയ്ക്കാന്‍ ഉപയോഗിക്കുന്നു. ചെലവുകള്‍ക്കായി ഉപയോഗിക്കുന്ന ഈ പണത്തിന്റെ ചെറിയൊരു പങ്ക് മാത്രമാണ് പുതിയ ആസ്തികളില്‍ പുനര്‍നിക്ഷേപം നടത്തുന്നത്.
വ്യക്തികള്‍ മൂലധനത്തെയും വരുമാനത്തെയും ഒരു പോലെ കാണരുത്. ഭൂമി വില്‍ക്കുകയോ ബോണ്ടിലോ ഓഹരികളിലോയുള്ള നിക്ഷേപം പിന്‍വലിക്കുകയോ ചെയ്താല്‍ മറ്റ് ആസ്തികളില്‍ അത് പുനര്‍ നിക്ഷേപിക്കണം. വിനോദയാത്ര പോകുന്നതിനോ സാധനങ്ങള്‍ വാങ്ങുന്നതിനോ ഉപയോഗിച്ച് സമ്പത്ത് ഇല്ലാതാക്കുന്നതിന് ഇടവരുത്തരുത്.
കേന്ദ്രസര്‍ക്കാര്‍ ധനത്തിന്റെ അപര്യാപ്തത മൂലം ഉഴലുന്നതിന്റെ ഒരു കാരണം അതിന്റെ വിവിധ തരത്തിലുള്ള ചെലവുകളാണ്. പലിശ മുതല്‍ പെന്‍ഷന്‍ വരെയുള്ള ഒട്ടേറെ ചെലവുകളാണ് സര്‍ക്കാരിനുള്ളത്. വ്യക്തികളുടെ കാര്യത്തില്‍ ഇത്തരം പല തരത്തിലുള്ള സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ അത് സാമ്പത്തിക ആരോഗ്യത്തെ മാത്രമല്ല ശാരീരിക ആരോഗ്യത്തെ വരെ ബാധിച്ചെന്നുവരും. വായ്പകളുടെ ഇഎംഐ, എ സ്ഐപി വഴിയു ള്ള നിക്ഷേപം, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയ പല ചെലവുകള്‍ക്കിടയില്‍ സാമ്പത്തിക സംതുലിതാവസ്ഥ യെ ബാധിക്കുന്ന തരത്തിലുള്ള സ്ഥിരമായി വരുന്ന അധിക ചെലവുകള്‍ക്ക് തലവെച്ചുകൊടുക്കുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കണം.
ബജറ്റില്‍ സര്‍ക്കാരുകള്‍ പല പദ്ധതികളും പ്രഖ്യാപിക്കുന്നത് സാധാരണമാണ്. ബജറ്റിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പുതുതായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ വലിയ ലക്ഷ്യങ്ങളെയും സാ ധ്യതകളെയും കുറിച്ച് പല നിരീക്ഷണങ്ങളും കടന്നുവരാറുണ്ടെങ്കിലും മുന്‍കാലങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ക്ക് എന്തുസംഭവിച്ചുവെന്ന് പരിശോധിക്കുന്ന തലത്തിലേക്ക് അത്തരം ചര്‍ച്ചകള്‍ എത്താറില്ല.
പ്രഖ്യാപിക്കപ്പെടുന്ന പല പദ്ധതികളും ഇഴഞ്ഞുനീങ്ങുന്നതാണ് പതിവ്. ഇതും സാമ്പത്തിക ആസൂത്രണത്തില്‍ പഠിക്കാനുള്ള മറ്റൊരു പാഠമാണ്. ഒട്ടേറെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വ്യക്തികളുടെ സാമ്പത്തിക ആസൂത്രണം മുന്നോട്ടുകൊണ്ടുപോകുക പ്രയാസകരമായിരിക്കും. എത്തിപിടിക്കാവുന്ന മൂന്നോ നാലോ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ആസൂത്രിതമായി നിക്ഷേപം നടത്തുകയാണ് ചെയ്യേണ്ടത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള മികച്ച വഴി അതാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.