കെ.അരവിന്ദ്
ഇന്‍ഫ്‌ളേഷന്റെ (പണപ്പെരുപ്പം) അടിസ്ഥാനത്തില്‍ ആസ്‌തിയുടെ വിലയിലുണ്ടായ വര്‍ധന കണക്കാക്കുന്നതിനുള്ള മാനദണ്‌ഡമാണ് കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്. ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിന്നും മറ്റും ലഭിക്കുന്ന പലിശ മൊത്തം വരുമാനത്തില്‍ ഉള്‍പ്പെടുത്തിയാണ് നികുതി നല്‍കേണ്ടത്. അതേസമയം റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, ഡെറ്റ് ഫണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടം കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.
ഉദാഹരണത്തിന് ഡെറ്റ് ഫണ്ടുകള്‍ മൂന്ന് വര്‍ഷത്തിനു മുമ്പാണ് വില്‍ക്കുന്നതെങ്കില്‍ മൂലധന നേട്ടം വരുമാനത്തിനൊപ്പം ഉള്‍പ്പെടുത്തി നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കണം. അതേ സമയം മൂന്ന് വര്‍ഷത്തിനു ശേഷമാണ് വില്‍ക്കുന്നതെങ്കില്‍ നേരത്തെ നടത്തിയ നിക്ഷേപത്തിന്റെ കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് അനുസരിച്ച് കണക്കാക്കിയ ഇപ്പോഴത്തെ മൂല്യത്തേക്കാള്‍ കൂടുതലായി ലഭിച്ച തുകയുടെ 20 ശതമാനം നികുതി നല്‍കണം.
ഭവനമോ മറ്റ് കെട്ടിടങ്ങളോ ഭൂമിയോ വാ ങ്ങിയതിനു ശേഷം രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് വില്‍ക്കുന്നതെങ്കില്‍ മൂലധന നേട്ടം വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി സ്ലാബ് അനുരിച്ച് നികുതി നല്‍കണം. അതേ സമയം രണ്ട് വര്‍ഷത്തിനു ശേഷമാണ് വില്‍ക്കുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടമായി ലഭിച്ച തുകയുടെ 20 ശതമാനം നികുതി നല്‍കണം.
ആസ്‌തിയുടെ വില്‍പ്പനയിലൂടെ ലഭിച്ച ദീര്‍ഘകാല മൂലധന നേട്ടം എത്രയെന്ന് കണക്കാക്കണമെങ്കില്‍ കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് അനുസരിച്ച് ഇപ്പോഴത്തെ മൂല്യം കണക്കാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 2004-05ല്‍ 30 ലക്ഷം രൂപയ്‌ക്ക് നിങ്ങള്‍ ഒരു ഭവനം വാങ്ങിയെന്ന് കരുതുക. 2019-20ല്‍ ഈ ഭവനം 80 ലക്ഷം രൂപയ്‌ക്ക് വിറ്റുവെന്നിരിക്കട്ടെ. 2004-05ലെയും 2019-20ലെയും കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് അറിഞ്ഞാല്‍ യഥാര്‍ത്ഥ മൂലധന നേട്ടം കണക്കാക്കാം. www.incometaxindia.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഓരോ വര്‍ഷത്തെയും കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് അറിയാനാകും. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സിന്റെ അടിസ്ഥാന വര്‍ഷം 1981ല്‍ നിന്നും 2001 ആയി മാറ്റിയിട്ടുണ്ട്.
വിറ്റ വര്‍ഷത്തെ കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സിനെ വാങ്ങിയ വര്‍ഷത്തെ കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന തുകയെ നിക്ഷേപം നടത്തിയ തുക കൊണ്ട് ഗുണിച്ചാല്‍ കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സിന്റെ അടിസ്ഥാനത്തിലുള്ള നി ക്ഷേപമൂല്യം കിട്ടും.
ഭവനം വാങ്ങിയ 2004-05ലെ കോസ്റ്റ് ഇന്‍ ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് 113 ആണ്. വില്‍പ്പന നടന്ന നടപ്പു സാമ്പത്തിക വര്‍ഷത്തിലെ കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് 289ഉം. 30,00,000 X (289/113)= 76,72,566 ആണ് നിങ്ങളുടെ ഭവനത്തിന്റെ ഇപ്പോഴത്തെ മൂല്യം. ഇത് വിറ്റ തുകയില്‍ നിന്നും കിഴിച്ചാല്‍ നിങ്ങളുടെ ദീര്‍ഘകാല മൂലധന നേട്ടം എത്രയെന്ന് കണ്ടെത്താം. അതായത് 80,00,000-76,72,566= 3,27,434 രൂപ ആണ് നിങ്ങളുടെ ദീര്‍ഘകാല മൂലധന നേട്ടം. ഈ തുകയുടെ 20 ശതമാനമാണ് നിങ്ങള്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയായി നല്‍കേണ്ടത്. അതായത് 65,486.8 രൂപയായിരിക്കും നിങ്ങള്‍ നല്‍കേണ്ട ദീര്‍ഘകാല മൂലധന നേട്ട നികുതി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.