News

ഭവനവായ്‌പയുടെ ‘ടോപ്‌-അപ്‌’ നികുതി ഇളവ്‌ നേടിതരും

കെ.അരവിന്ദ്‌

നികുതി ആസൂത്രണം നടത്തുന്നവര്‍ നികുതി ഇളവ്‌ ലഭിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളെ കുറിച്ചും ബോധവാന്മാരായിരിക്കേണ്ടതുണ്ട്‌. നികുതി ഇളവ്‌ ലഭിക്കുന്നതിനുള്ള എല്ലാവഴികളെ കുറിച്ചും അറിവില്ലാത്തത്‌ അര്‍ഹമായ ഇളവ്‌ നഷ്‌ടമാകുന്നതിന്‌ കാരണമാകാം.

ഭവനവായ്‌പ തന്നെ ഉദാഹരണമായി എടുക്കാം. നികുതി ഇളവ്‌ നേടിയെടുക്കുന്നതിന്‌ മാസവരുമാനക്കാര്‍ ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാന മാര്‍ഗമാണ്‌ ഭവന വായ്‌പ. ഭവനം എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ മാസവരുമാനക്കാര്‍ മിക്കവരും ഭവന വായ്‌പയെയാണ്‌ ആശ്രയിക്കുന്നത്‌. ആദായ നികുതി നിയമം 80 സി പ്രകാരം ഭവന വായ്‌പയുടെ മുതലിന്മേലുള്ള ഒന്നര ലക്ഷം രൂപയുടെ തിരിച്ചടവിനും ആദായ നികുതി നിയമം സെക്ഷന്‍ 24 പ്രകാരം രണ്ട്‌ ലക്ഷം രൂപയുടെ പലിശയിന്മേലുള്ള തിരിച്ചടവിനും ഓരോ സാമ്പത്തിക വര്‍ഷവും നികുതി ഇളവ്‌ നേടിയെടുക്കാം. ഇത്‌ മിക്ക നികുതിദായകരും ഉപയോഗപ്പെടുത്തുന്ന നികുതി ഇളവാണ്‌. അതേസമയം ഇതിന്‌ പുറമെ ഭവന വായ്‌പ യുടെ ടോപ്‌-അപിനും നികുതി ഇളവ്‌ ലഭ്യമാ കും.

ഭവന വായ്‌പയെടുത്തവര്‍ക്ക്‌ അതിന്മേല്‍ ടോപ്‌-അപ്‌ വായ്‌പ എടുക്കാമെന്ന സൗകര്യവുമുണ്ട്‌. ഭവനവായ്‌പ എടുത്തവര്‍ കൃത്യമായി തിരിച്ചടവ്‌ നടത്തിയിട്ടുണ്ടെങ്കില്‍ ബാങ്കുകള്‍ നല്‍കുന്ന പ്രത്യേക സൗകര്യമാണ്‌ ടോപ്‌-അപ്‌ വായ്‌പ. ഭവന വായ്‌പയില്‍ ഇതുവരെ അടച്ചു തീര്‍ത്തതിനു തുല്യമായ തുകയായിരിക്കും ടോപ്‌-അപ്‌ വായ്‌പയായി നല്‍കുന്നത്‌. ഭവനം മോടി പിടിപ്പിക്കുന്നതിനും മറ്റും ഇത്‌ ഉപയോഗിക്കാം. മറ്റ്‌ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനും തടസമില്ല. വിനിയോഗം സംബന്ധിച്ച്‌ മുന്‍ നിബന്ധനകളില്ലാതെയാണ്‌ ഇത്തരം വായ്‌പ നല്‍കുന്നത്‌.

ഭവന വായ്‌പയുടെ നിശ്ചിത ശതമാനം മാത്രമേ ടോപ്‌-അപ്‌ വായ്‌പയായി ബാങ്കുകള്‍ അനുവദിക്കുകയുള്ളൂ. സാധാരണ നിലയില്‍ ഭവനത്തിന്റെ വിലയുടെ 80-85 ശതമാനം ആണ്‌ വായ്‌പയായി അനുവദിക്കുന്നത്‌. അടച്ചുതീര്‍ക്കാന്‍ ബാക്കിയുള്ള വായ്‌പയും ടോപ്‌-അപ്‌ വായ്‌പയും ചേര്‍ന്നുള്ള തുക ഭവനത്തി ന്റെ നിലവിലുള്ള വിലയുടെ 85 ശതമാനത്തി ന്‌ മുകളില്‍ വരാത്ത രീതിയില്‍ മാത്രമേ വാ യ്‌പ അനുവദിക്കുകയുള്ളൂ. നിലവിലുള്ള ഭവനവായ്‌പയുടെ കാലയളവ്‌ തന്നെയായിരിക്കും ടോപ്‌-അപ്‌ വായ്‌പയുടെയും കാലയളവ്‌.

ടോപ്‌-അപ്‌ വായ്‌പക്കും നികുതി ഇളവ്‌ നേടിയെടുക്കാമെങ്കിലും ഇത്തരം വായ്‌പ അ നുവദിക്കാന്‍ പ്രത്യേക നിബന്ധനകളില്ലാത്ത തിനാല്‍ അത്‌ എന്തിനു വേണ്ടിയാണ്‌ വിനി യോഗിച്ചതെന്നതിന്‌ മതിയായ രേഖകള്‍ ഹാജ രാക്കിയിരിക്കണം. വീട്‌ വാങ്ങുന്നതിനോ നിര്‍ മിക്കുന്നതിനോ അറ്റക്കുറ്റപ്പണി നടത്തുന്നതി നോ പുതുക്കിപ്പണിയുന്നതിനോ ആണ്‌ ടോ പ്‌-അപ്‌ വായ്‌പ വിനിയോഗിച്ചതെന്നത്‌ തെ ളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ നി കുതി ഇളവ്‌ നേടിയെടുക്കാം. മറ്റ്‌ ആവശ്യ ങ്ങള്‍ക്കാണ്‌ വായ്‌പ വിനിയോഗിച്ചതെങ്കില്‍ ഇളവ്‌ ലഭ്യമാകില്ല.

സാധാരണ ഭവനവായ്‌പയ്‌ക്ക്‌ ലഭിക്കുന്ന അത്രയും ഇളവ്‌ ടോപ്‌-അപ്‌ വായ്‌പയുടെ കാര്യത്തില്‍ ലഭിക്കണമെന്നില്ല. സാധാരണ ഭവന വായ്‌പയുടെ കാര്യത്തില്‍ ആദായ നികുതി നിയമം സെക്ഷന്‍ 24 പ്രകാരം രണ്ട്‌ ലക്ഷം രൂപയുടെ പലിശയിന്മേലുള്ള തിരിച്ചടവിന്‌ ഓരോ സാമ്പത്തിക വര്‍ഷവും നികുതി ഇളവ്‌ നേടിയെടുക്കാം.

ടോപ്‌-അപ്‌ വായ്‌പയാകുമ്പോള്‍ പലിശയിനത്തിലുള്ള പരമാവധി 30,000 രൂപ വരെയുള്ള തിരിച്ചടവിന്‌ മാത്രമേ നികുതി ഇളവ്‌ ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന്‌ ഭവന വായ്‌പയുടെ 1,70,000 രൂപയുടെ പലിശ ഇനത്തിലുള്ള തിരിച്ചടവിന്‌ നികുതി ഇളവ്‌ നേടിയെടുത്തുവെന്നിരിക്കട്ടെ. ടോപ്‌- അപ്‌ വായ്‌പയുടെ പലിശയില്‍ 30,000 രൂപയുടെ തിരിച്ചടവ്‌ നടത്തിയിട്ടുണ്ടെങ്കില്‍ അതിനു കൂടി ഇളവ്‌ നേടിയെടുക്കാം. അങ്ങനെ രണ്ട്‌ ലക്ഷം രൂപയുടെ മുഴുവന്‍ നികുതി ഇളവും നേടിയെടുക്കാവുന്നതാണ്‌.

നികുതിദാതാവിന്റെ ഉടമസ്ഥതയിലുള്ള ഭവനത്തിന്റെ അറ്റകുറ്റപ്പണിക്കോ മോടിപിടിപ്പിക്കലിനോ വേണ്ടി എടുത്ത ടോപ്‌-വായ്‌പയുടെ പലിശയിന്മേലുള്ള തിരിച്ചടവിന്‌ മാത്രമേ 30,000 രൂപയുടെ പരിധി ബാധകമാവുകയുള്ളൂ. അതേസമയം വാടകക്ക്‌ കൊടുത്ത വീടിനുവേണ്ടി എടുത്ത ടോപ്‌-അപ്‌ വായ്‌പയാണെങ്കില്‍ പരിധി ബാധകമല്ല. അതേസമയം ഒരു വര്‍ഷം പരമാവധി രണ്ട്‌ ലക്ഷം രൂപയുടെ പലിശക്ക്‌ മാത്രമേ നികുതി ഇളവ്‌ നേടിയെടുക്കാനാകൂ. രണ്ട്‌ ലക്ഷം രൂപയില്‍ കൂടുതല്‍ പലിശ നല്‍കിയിട്ടുണ്ടെങ്കില്‍ ആ തുകയ്‌ക്ക്‌ അടുത്ത വര്‍ഷങ്ങളില്‍ നികുതി ഇളവ്‌ നേടിയെടുക്കാം. ഇങ്ങനെ അടുത്ത എട്ട്‌ സാമ്പത്തിക വര്‍ഷം വരെ ബാക്കിയുള്ള പലിശയുടെ തിരിച്ചടവിന്മേല്‍ നികുതി ഇളവ്‌ ലഭിക്കുന്നതാണ്‌.

മുതലിലേക്കുള്ള തിരിച്ചടവിന്റെ കാര്യത്തില്‍ വായ്‌പയുടെ ഉപയോഗത്തിന്‌ അനുസൃതമായാണ്‌ നികുതി ഇളവ്‌ ലഭ്യമാകുക. വായ്‌പ വിനിയോഗിച്ചത്‌ പുതിയ ഭവനം നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ ആണെങ്കില്‍ മുതലിന്മേലുള്ള തിരിച്ചടവിന്‌ ആദായ നികുതി നിയമം അനുസരിച്ചുള്ള പരിധിവരെ നികുതി ഇളവ്‌ ലഭ്യമാകും. അതേസമയം വീടിന്റെ അറ്റകുറ്റപ്പണിക്കോ നവീകരണത്തിനോ ആണ്‌ വായ്‌പ വിനിയോഗിച്ചതെങ്കില്‍ മുതലിന്മേലുള്ള തിരിച്ചടവിന്‌ നികുതി ഇളവ്‌ ലഭ്യമാകില്ല.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.