Kerala

പുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിലിം ചേംബര്‍

 

പുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിലിം ചേംബര്‍ .ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു ശേഷം പുതിയ സിനിമകള്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് വിലക്ക്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് പുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകളെ ഫിലിം ചേംബര്‍ വിലക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് അറുപതോളം സിനിമകളുടെ ചിത്രീകരണമാണ് മുടങ്ങിയത്. പുതിയ സിനിമകളുടെ ചിത്രീകരണം പാടില്ലെന്ന നിലപാടായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയോഷനും സ്വീകരിച്ചത്.

എന്നാല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ട് നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ്ങ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രൊഡ്യൂസേഴിസിന്‍റെ നിലപാടിനെ മറികടന്നു കൊണ്ട് മോഹന്‍ലാല്‍ ചിത്രം ദ്യശ്യം2 ന്‍റെ ചിത്രീകരണം ആരംഭിക്കുന്നുവെന്ന വാര്‍ത്തയും ഒരുപാട് ചര്‍ച്ചകള്‍ക്കിടയാക്കിയതാണ്. ഈ സാഹചര്യത്തിലാണ് പുതിയ സിനിമകളുടെ ചിത്രീകരണത്തിന് വിലക്കുമായി ഫിലിം ചേംബര്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം പുതിയ സിനിമകള്‍ക്ക് ഫെഫ്ക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.